ഒരു കാമുകനും ഇങ്ങനെ ചെയ്തിട്ടുണ്ടാകില്ല; ഒരു വര്‍ഷത്തോളം കാമുകിയില്‍ നിന്ന് ഒളിപ്പിച്ച രഹസ്യം വെളിപ്പെടുത്തിയപ്പോള്‍ സംഭവിച്ചത് എന്താണെന്നോ..വീഡിയോ കാണൂ...
രഹസ്യങ്ങള്‍ കൊണ്ടുനടക്കുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. പ്രത്യേകിച്ച് ഏറെ സ്‌നേഹിക്കുന്നവരോട് രഹസ്യങ്ങള്‍ മറച്ചുവെക്കുക എന്നത് ചില്ലറ കാര്യമല്ല. അതിനി തങ്ങളുടെ പ്രിയപ്പെട്ടവര്‍ക്കുള്ള വല്ല സര്‍പൈസ് ആണെങ്കില്‍ പിന്നെ പറയുകയും വേണ്ട. എന്നാല്‍ ഒരു ഓസ്‌ട്രേലിയന്‍ കാമുകന്‍ തന്റെ കാമുകിയെ ഞെട്ടിക്കുന്നതിനും സന്തോഷിപ്പിക്കുന്നതിനുമായി ഒരു രഹസ്യം കൊണ്ടുനടന്നത് ഒരു വര്‍ഷമാണ്.
ഓസ്‌ട്രേലിയക്കാരായ ടെറിയും അന്നയും രണ്ട് വര്‍ഷത്തോളം പ്രണയിച്ച ശേഷമാണ് വിവാഹിതരാകാന്‍ തീരുമാനിച്ചത്. അങ്ങനെ മോതിരം നല്‍കി കാമുകിയോട് വിവാഹാഭ്യര്‍ഥന നടത്താന്‍ ടെറി തീരുമാനിച്ചു. വിവാഹാഭ്യര്‍ഥന കണ്ട് അന്ന ഞെട്ടിപ്പോവുകയാണ് ചെയ്തത്.
തനിക്ക് നേരെ ടെറി നീട്ടിയ വിവാഹമോതിരം കണ്ടാണ് അന്ന അന്തം വിട്ടത്. കഴിഞ്ഞ ഒരു വര്‍ഷമായി അന്ന കഴുത്തില്‍ അണിഞ്ഞ മാലയുടെ ലോക്കറ്റില്‍ നിന്നാണ് ടെറി മോതിരം എടുത്ത് നല്‍കിയത്. മോതിരം ലോക്കറ്റില്‍ ഒളിപ്പിച്ചുവെച്ച വിവരം അന്ന അറിഞ്ഞിരുന്നില്ല.
തങ്ങളുടെ പ്രണയം തുടങ്ങി ഒരു വര്‍ഷം ആയപ്പോഴാണ് ടെറി മോതിരം ഒളിപ്പിച്ച മാല അന്നയ്ക്ക് നല്‍കിയത്. എന്നാല്‍ ലോക്കറ്റിനുള്ളില്‍ ഒരു മോതിരമുണ്ടെന്ന ഒരു സൂചന പോലും അന്നയ്ക്ക് ലഭിച്ചിരുന്നില്ല. എല്ലാ ദിവസവും അന്ന ആ മാലയണിയുമായിരുന്നു.
'കഴിഞ്ഞ ഒരു വര്‍ഷം മുഴുവന്‍ ഈ മോതിരം എനിക്കൊപ്പം ഉണ്ടായിരുന്നോ? ഇതെന്റെ കൈയില്‍ നിന്ന് നഷ്ടപ്പെട്ടിരുന്നെങ്കിലോ, യൂ ഫക്കിംഗ് ഇഡിയറ്റ്', എന്നായിരുന്നു മോതിരം കൈയിലണിഞ്ഞപ്പോഴുള്ള അന്നയുടെ പ്രതികരണം. സ്‌കോട്ട്‌ലാന്റിലെ സ്മൂ ഗുഹയ്ക്ക് മുന്നില്‍ വെച്ചായിരുന്നു വിവാഹാഭ്യര്‍ഥന നടത്തിയത്.
മോതിരം ഉണ്ടാക്കുന്നത് മുതല്‍ ഒരു വര്‍ഷത്തിന് ശേഷം അന്നയുടെ കൈയില്‍ അണിയുന്നത് വരെയുള്ള ഓരോ നിമിഷവും ടെറി ക്യാമറയില്‍ പകര്‍ത്തി ഒരു വീഡിയോ മൊണ്ടാഷ് ഉണ്ടാക്കി. അത് യൂട്യൂബില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
https://www.facebook.com/Malayalivartha