ഗാര്‍ട്ടര്‍ പാമ്പുകളുടെ സംഗമ കേന്ദ്രമായ കാനഡയിലെ നാര്‍സിസ് സ്‌നേക്ക് ഡെന്‍സിന്റെ ഞെട്ടിക്കുന്ന വിശേഷങ്ങള്‍
ലോകത്തില്‍ ഏറ്റവുമധികം പാമ്പുകള്‍ ഇണചേരുന്നതിനായി ഒത്തുചേരുന്ന കേന്ദ്രമാണ് കാനഡയിലെ മനിറ്റോബയിലുള്ള നാര്‍സിസ് സ്‌നേക്ക് ഡെന്‍സ്. ഏപ്രില്‍ അവസാനം മുതല്‍ മേയ് അവസാനം വരെ ഇവിടെ എത്തുന്ന സഞ്ചാരികളുടെ പ്രധാന ലക്ഷ്യങ്ങളിലൊന്ന് ഈ 'പാമ്പന്‍ സമുദ്ര'ത്തെ കാണുകയാണ്. സെപ്റ്റംബറിലും ഇത് കാണാം.
ഏതാനും വര്‍ഷം മുന്‍പ് ഒരു സീസണില്‍ അധികൃതര്‍ നടത്തിയ കണക്കെടുപ്പില്‍ എഴുപത്തിയയ്യായിരത്തിലേറെ പാമ്പുകളുണ്ടെന്നാണ് കണ്ടെത്തിയത്. ഇത്രയേറെ പാമ്പുകള്‍ക്കിടയില്‍ നമ്മള്‍ പോയി നിന്നാലും അവ ആക്രമിക്കില്ല. കാരണം അതിന് അവയ്ക്ക് സമയമില്ല. 80 ശതമാനം വരുന്ന ഗാര്‍ട്ടര്‍ പാമ്പുകളും അടുത്ത മഞ്ഞുകാലം കാണില്ല എന്നും ഗവേഷകര്‍ പറയുന്നു. അതിനാല്‍ത്തന്നെ ഇണചേരല്‍ കാലം ഗാര്‍ട്ടര്‍ പാമ്പുകളുടെ ജീവനെടുക്കല്‍ കാലമാണെന്നു കൂടിയാണ് അറിയപ്പെടുന്നത്.
ഇണചേര്‍ന്നു കഴിഞ്ഞാല്‍ ബീജം വര്‍ഷങ്ങളോളം സൂക്ഷിക്കാന്‍ പെണ്‍പാമ്പുകള്‍ക്കാകും. മുട്ടയിടാതെ ഇവ പ്രസവിക്കുകയാണു പതിവ്. ഒറ്റ പ്രസവത്തില്‍ത്തന്നെ അന്‍പതോളം കുഞ്ഞുങ്ങളുമുണ്ടാകും. ടൂറിസം വരുമാനമുണ്ടാക്കിത്തരുന്നതിനാല്‍ ഗാര്‍ട്ടര്‍ പാമ്പുകളുടെ ഇണചേരലിനെ സര്‍ക്കാര്‍ നല്ലവണ്ണം പ്രോത്സാഹിപ്പിക്കുന്നുമുണ്ട്.
ഇണചേരാനുള്ള മുന്‍കരുതലെന്ന നിലയില്‍ മഞ്ഞുകാലത്തെ വിശ്രമജീവിതത്തിനിടെ ആണ്‍ ഗാര്‍ട്ടര്‍ പാമ്പുകള്‍ ഭക്ഷണം കഴിക്കാറില്ല. ഏപ്രില്‍ അവസാനമോ മേയ് ആദ്യവാരമോ ആകുമ്പോള്‍ ആണ്‍ പാമ്പുകള്‍ ഓരോന്നായി സൂര്യപ്രകാശത്തിലേക്ക് തലനീട്ടും. അവയങ്ങനെ പരതി നടക്കുമ്പോഴായിരിക്കും പെണ്‍പാമ്പുകളുടെ വരവ്.
ആണുങ്ങളേക്കാള്‍ വലുപ്പം കൂടുതലാണ് പെണ്‍ ഗാര്‍ട്ടറുകള്‍ക്ക്. ഇവ ഒരു തരം ഫിറോമോണ്‍ പുറപ്പെടുവിക്കുന്നതോടെയാണ് ഇണചേരാനായി ആണ്‍പാമ്പുകള്‍ അടുക്കുന്നത്. ഒരു പെണ്‍പാമ്പിനടുത്തെത്തുക അന്‍പതിലേറെ ആണ്‍പാമ്പുകളാണ്. അതിനാല്‍ത്തന്നെ അവ ഒന്നിനു മേല്‍ ഒന്നായി ഒരു പന്തുപോലെ രൂപം പ്രാപിക്കും. കയ്യൂക്കുള്ളവന്‍ കാര്യക്കാരന്‍ എന്നതാണ് ഇവിടത്തെ നിയമം.
ഇത്തരത്തില്‍ മരത്തിലും പാറക്കൂട്ടങ്ങളിലുമൊക്കെ ഉരുണ്ടുനടക്കുന്ന പാമ്പുകൂട്ടങ്ങള്‍ക്ക് മേറ്റിംഗ് ബോള്‍സ് എന്നാണ് ഓമനപ്പേര്. ഇണചേരുന്നതിനിടെ ശരാശരി 300 ആണ്‍പാമ്പെങ്കിലും ശ്വാസംമുട്ടി മരിക്കുന്നതായി പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്. ഇവിടെയെത്തുന്ന കുട്ടികള്‍ പാമ്പുകള്‍ക്കിടയിലൂടെ കളിച്ചുചിരിച്ച് നടക്കുമ്പോള്‍ മുതിര്‍ന്നവര്‍ ജീവനും കൊണ്ടോടുകയാണ് പതിവെന്നും നാര്‍സിസ് സ്‌നേക്ക് ഡെന്‍സ് അധികൃതര്‍ പറയുന്നു.
https://www.facebook.com/Malayalivartha