പുഴ മുറിച്ച് കടക്കുന്നതിനിടെ മുതലയുടെ ആക്രമണത്തില്‍പ്പെടുന്ന സഹോദരനെ സിംഹം രക്ഷിക്കുന്നതിന്റെ വീഡിയോ കാണൂ...
ഇന്നത്തെ സമൂഹത്തില്‍ മനുഷ്യര്‍ക്കിടയില്‍ പോലും സഹോദരസ്‌നേഹം കുറഞ്ഞുവരികയാണ്. പക്ഷേ ചില സമയങ്ങളില്‍ മനുഷ്യരേക്കാളും പക്വത മൃഗങ്ങള്‍ക്ക് ഉള്ളതായി തോന്നാറുണ്ട്. ആഫ്രിക്കയിലെ ബോട്‌സ്വാനയിലുള്ള ഒരു സിംഹത്തിന്റെ സഹോദര സ്‌നേഹം ആരേയും അതിശയിപ്പിക്കും.
ഇവിടെ സ്വന്തം ജീവന്‍ പോലും നോക്കാതെയാണ് ഒരു സിംഹം തന്റെ സഹോദരനെ മുതലയുടെ ആക്രമണത്തില്‍ നിന്നും രക്ഷിച്ചത്. സഫാരി കിംഗ്‌സ് വന്യജീവി സങ്കേതം സന്ദര്‍ശിക്കാനെത്തിയ വിനോദ സഞ്ചാരികളാണ് ഈ അപൂര്‍വ്വ ചിത്രങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയത്.
സിംഹസഹോദരങ്ങള്‍ പുഴ മുറിച്ചു കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് മുതലയുടെ ആക്രമണം ഉണ്ടായത്. പുഴക്കരയില്‍ എത്തിയ സിംഹങ്ങള്‍ ആദ്യം വെള്ളം കുടിച്ച ശേഷമാണ് പുഴയിലേക്കിറങ്ങിയത്. കൂട്ടത്തില്‍ പ്രായം കുറഞ്ഞ സിംഹം വെള്ളത്തിലേക്കിറങ്ങിയതോടെ മറ്റേ സിംഹം പുറകെ വെള്ളത്തിലേക്കിറങ്ങുകയായിരുന്നു .ഇതിനിടെയിലാണ് പ്രായം കുറഞ്ഞ സിംഹത്തെ മുതല ആക്രമിച്ചത്.
അനിയന്‍ സിംഹത്തെ മുതല ആക്രമിക്കുന്നതു കണ്ട ചേട്ടന്‍ സിംഹം ഉടന്‍തന്നെ സഹായത്തിനെത്തി. മുതലയെ തിരികെ ആക്രമിക്കുകയും ചെറുത്തു നില്‍ക്കുകയും ചെയ്തു. ഇതിനിടെ അനിയന്‍ സിംഹം രക്ഷപെട്ടു തടാകത്തിന്റെ മറുകരയിലേക്കു നീന്തിക്കയറി. ചേട്ടന്‍ സിംഹമാകട്ടെ ഇറങ്ങിയിടത്തേക്കു തന്നെ തിരിച്ചുനീന്തി കരപിടിച്ചു.
മുതലയുമായുള്ള പോരാട്ടത്തില്‍ സിംഹങ്ങള്‍ക്കെന്തെങ്കിലും പരിക്കു പറ്റിയോ എന്നത് വ്യക്തമല്ല. എന്തായാലും വലിയൊരു അപകടത്തില്‍ നിന്ന് രണ്ടു സിംഹങ്ങളും രക്ഷപെട്ടതിന്റെ ആശ്വാസത്തിലാണ് ഈ ദൃശ്യങ്ങള്‍ പകര്‍ത്തിയ സഞ്ചാരികള്‍.
(
https://www.facebook.com/Malayalivartha