ഇറ്റലിയിലെ പാമ്പുത്സവം; ചിത്രങ്ങള്‍ കാണൂ...
ഇറ്റലിയില്‍ ഓരോ വര്‍ഷവും നടന്നുവരുന്നതാണ് പാമ്പുത്സവം. കൊക്കുല്ലോയിലെ സെന്റ് ഡൊമെനികോയുടെ മരപ്രതിമയ്ക്ക് മുകളില്‍ പാമ്പുകളെ വെച്ച് പ്രതിമയുമായി വിശ്വാസികള്‍ നഗരപ്രദിക്ഷണം വെക്കുന്നതാണ് ആചാരം.പാമ്പുത്സവം നടക്കുന്നത് എല്ലാ വര്‍ഷവും മെയ് മാസത്തിലാണ്.
പത്തിനും പതിനൊന്നാം നൂറ്റാണ്ടിനുമിടയില്‍ സാന്‍ ഡൊമെനികോ എന്ന ബെന്ഡിക്റ്റൈന് പുരോഹിതന് ജീവിച്ചിരുന്നു. ആ കാലത്ത് ലാസിയോയിലും അബ്രുസ്സോയിലും സന്യാസിമഠങ്ങള്‍ അദ്ദേഹം സ്ഥാപിക്കുകയുണ്ടായി. പാമ്പ് കടിയേറ്റവരെ ചികിത്സിക്കുന്നവരില് അഗ്രഗണ്യനായിരുന്നു സാന്‍ ഡൊമെനികോ.
ആ പ്രദേശങ്ങളില്‍ പാമ്പുകള്‍ ധാരാളമുണ്ടായിരുന്നു. അതുകൊണ്ട് തന്നെ പാമ്പുകടിയേറ്റുള്ള മരണങ്ങളും കൂടുതലായിരുന്നു. ഡൊമെനികോയുടെ വിഷചികിത്സ അക്കാലത്ത് ലോകപ്രസിദ്ധമായിരുന്നു. അദ്ദേഹത്തിന്റെ ഓര്‍മ്മദിനത്തിലാണ് പാമ്പുത്സവം നടക്കുന്നത്.
രാവിലെ മുതല്‍ പാമ്പുകളാല്‍ പൊതിഞ്ഞ പ്രതിമയുമേന്തിയുള്ള പ്രദക്ഷിണം ആരംഭിക്കും. ഭക്തിഗാനങ്ങള്‍ ആലപിച്ചാണ് പ്രദക്ഷിണം. നൂറോളം വിഷമില്ലാത്ത പാമ്പുകളെയാണ് പ്രതിമയില്‍ ചുറ്റിവെക്കുന്നത്.
പുരോഹിതരും തെരഞ്ഞെടുക്കപ്പെട്ട സ്ത്രീകളുമാണ് പ്രദക്ഷിണത്തിന് നേതൃത്വം നല്‍കുന്നത്. സിയാംബെല്ലി എന്ന ഒരു തരം ബ്രഡ് സ്ത്രീകള്‍ കൈകളില്‍ വെക്കും. പാമ്പ് സ്വന്തം വാലില്‍ കടിക്കുന്നു എന്ന സങ്കല്‍പ്പത്തിലാണ് സിയാംബെല്ലി ഉണ്ടാക്കുന്നത്.
https://www.facebook.com/Malayalivartha