700 വര്‍ഷം പഴക്കമുള്ള താമരവിത്ത് മുളച്ചു!
700 വര്‍ഷം പഴക്കമുള്ള താമരവിത്ത് ഒടുവില്‍ തളിരിട്ടു. കിഴക്കന്‍ ചൈനയിലെ ഷാണ്ടോഗ് പ്രവിശ്യയിലാണ് സംഭവം.
പുരാവസ്തു ഗവേഷകര്‍ രണ്ടു വര്‍ഷം മുമ്പാണ് നൂറ്റാണ്ടുകള്‍ പഴക്കം ചെന്ന താമരവിത്ത് കണ്ടെത്തിയത്. തുടര്‍ന്ന് വിത്തിന്റെ സംരക്ഷണം ചൈനയിലെ പ്രശസ്ത സസ്യശാസ്ത്ര വിദഗ്ധനായ ഡോ. ലി സെന്‍ഗ്രോഗ് ഏറ്റെടുക്കുകയായിരുന്നു.
രണ്ടു വര്‍ഷത്തോളം നീണ്ട പരിചരണങ്ങള്‍ക്കൊടുവിലാണ് താമരവിത്തിനു ജീവന് വച്ചത്. ചെറിയ കുളത്തില്‍ പന്തലിച്ചു വളരുന്ന താമരച്ചെടിയുടെ ചിത്രങ്ങള്‍ ചൈനീസ് സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തുകഴിഞ്ഞു.
താമരവിത്ത് എഡി 960/1279 കാലഘട്ടത്തിലുള്ളതാണെന്നാണ് പുരാവസ്തു ഗേവേഷകര്‍ പറയുന്നത്. താമരപ്പൂവ് അതിവിശിഷ്ടമായി കാണുന്ന ചൈനക്കാര്‍ ഒന്നടങ്കം ചരിത്രമുറങ്ങുന്ന ഈ താമരച്ചെടി പൂവിടുന്നതും കാത്തിരിക്കുകയാണിപ്പോള്‍.
https://www.facebook.com/Malayalivartha