തലതിരിഞ്ഞ മരംകയറ്റം..!
ഹരിയാനക്കാരനായ മുകേഷ്‌കുമാറിനു മരം കയറുന്നത് ഒരു ഹരമാണ്. ആരെങ്കിലും ഒരു മരത്തില്‍ കയറുന്നത് കണ്ടാല്‍ സാധാരണയായി ആരും നോക്കിനിന്നെന്നു വരില്ല!
എന്നാല്‍, ഈ 38-കാരന്‍ മരം കയറുന്നതു കണ്ടാല്‍ കാണുന്നവര്‍ തലയില്‍ കൈ വയ്ക്കും. കാരണം തലതിരിഞ്ഞാണ് ഇദ്ദേഹം മരം കയറുന്നത്.
13-ാം വയസില്‍ തുടങ്ങിയതാണ് തലതിരിഞ്ഞുള്ള ഈ മരംകയറ്റം. എല്ലാവരും നേരേ മരം കയറുന്നു. അപ്പോള്‍ തലതിരിഞ്ഞ് മരം കയറി എല്ലാവരേയുമൊന്ന് അതിശയിപ്പിച്ചാലോ എന്നായി ചിന്ത, മുകേഷ് കുമാര്‍ പറയുന്നു.
തലതിരിഞ്ഞുള്ള മരംകയറ്റ പരിശീലനത്തിനിടെ നിരവധി തവണ ഇദ്ദേഹത്തിനു പരിക്ക് പറ്റിയിട്ടുണ്ട്. എന്നാല്‍ പരിശ്രമം ഉപേക്ഷിക്കാന്‍ മുകേഷ് തയാറായില്ല. ആദ്യമൊക്കെ രണ്ടോ മൂന്നോ അടി മാത്രമേ കയറാന്‍ സാധിച്ചിരുന്നുള്ളു. നിരന്തരമായ പരിശീലനങ്ങള്‍ക്കൊടുവില്‍ ഇപ്പോള്‍ എത്ര ഉയരമുള്ള മരങ്ങള്‍പോലും കയറാന്‍ ഇദ്ദേഹത്തിന് യാതൊരു പ്രയാസവുമില്ല.
വെറും അഞ്ചു മിനിറ്റുകൊണ്ട് 50 അടി ഉയരമുള്ള മരത്തിന്റെ മുകളില്‍ ് തലതിരിഞ്ഞു കയറുമെന്ന് മുകേഷ് കുമാര്‍ അവകാശപ്പെടുന്നു. ഗിന്നസ് വേള്‍ഡ് റിക്കാര്‍ഡില്‍ ഇടം പിടിക്കുക എന്നതാണ് ഈ തലതിരിവിലൂടെ ഇദ്ദേഹം ലക്ഷ്യമിടുന്നത്.
(
https://www.facebook.com/Malayalivartha