'രാജാവുദ്യോഗം' മാത്രമല്ല വില്യം അലക്‌സാണ്ടര്‍ക്കുള്ളത്... പ്രജകള്‍ ആ രഹസ്യം അറിഞ്ഞു കഴിഞ്ഞു!
പള്ളി വേറെ, പള്ളിക്കൂടം വേറെ എന്നൊരു നാട്ടുമൊഴി ഉണ്ട്. അതിന്റെ ആശയം കൃത്യമായി മനസ്സിലാക്കിയിട്ടുള്ള ആളാണ് നെതര്‍ലന്‍ഡ്‌സ് രാജാവ് .
കഴിഞ്ഞ 21 വര്‍ഷമായി രാജഭരണത്തോടൊപ്പം തന്റെ ഇഷ്ടപ്പെട്ട ജോലിയും ചെയ്യുന്നുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നെതര്‍ലന്‍ഡ്‌സ് രാജാവ് വില്യം അലക്‌സാണ്ടര്‍.
21 വര്‍ഷം ജോലി ചെയ്തിട്ടും ചുരുക്കം ചില ആളുകള്‍ മാത്രമേ ചിലപ്പോഴെങ്കിലും രാജാവിനെ തിരച്ചറിഞ്ഞിട്ടുള്ളൂ എന്നതാണ് കൗതുകകരമായ കാര്യം. സ്വകാര്യ എയര്‍ലൈന്‍സില്‍ ഗസ്റ്റ് പൈലറ്റായിട്ടാണ് രാജാവ് ജോലി ചെയ്തിരുന്നത്.
50 വയസ്സുകാരനായ രാജാവ് 1996 മുതല്‍ പൈലറ്റായി ജോലി ചെയ്യുന്നു. കെല്‍എം കമ്പനിയുടെ ഫോക്കര്‍ 70 വിമാനമാണ് അദ്ദേഹം പറത്തുന്നത്. രാജാവ് ആയെങ്കിലും ഇഷ്ട ജോലി ഉപേക്ഷിക്കില്ലെന്ന ഉറച്ച തീരുമാനത്തിലാണ് അദ്ദേഹം.
ഇപ്പോള്‍ ബോയിങ് 737 പറപ്പിക്കാനുള്ള പരിശീലനം നേടുകയാണ് അദ്ദേഹം. പതിറ്റാണ്ടുകളായി ജോലി ചെയ്യുകയാണെങ്കിലും അപൂര്‍വ്വമായി മാത്രമേ ജനങ്ങള്‍ തന്നെ തിരിച്ചറിഞ്ഞിട്ടുള്ളെന്ന് രാജാവ് പറയുന്നു.
https://www.facebook.com/Malayalivartha