കൊയിലേരി പുഴയില്‍ മുതലക്കുഞ്ഞുങ്ങളെ കണ്ടെത്തി
പുഴയില്‍ കുളിക്കാനെത്തിയവര്‍ മുതലക്കുഞ്ഞുങ്ങളെ കണ്ടെത്തി.
മാനന്തവാടി പുഴയുടെ ഭാഗമായ കൊയിലേരി വലിയ പാലത്തിന് സമീപമാണ് പത്ത് മുതലക്കുഞ്ഞുങ്ങളെ കണ്ടെത്തിയത്. വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം.
നാട്ടുകാര്‍ ഇവയെ പിടികൂടി ചാക്കിലാക്കി വനംവകുപ്പിന് കൈമാറി. വിവരമറിഞ്ഞ് പനമരം പൊലീസും സ്ഥലെത്തത്തിയിരുന്നു.
അവ ചീങ്കണ്ണിക്കുഞ്ഞുങ്ങളാണെന്ന് നാട്ടുകാര്‍ ആദ്യം സംശയിച്ചിരുന്നെങ്കിലും നെയ്യാര്‍ ഡാം ഡി.എഫ്.ഒ. ഡോ. പ്രസാദ് എത്തി അത് മുതലക്കുഞ്ഞുങ്ങളാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha