പൊതു നിരത്തിലെ യുവതിയുടെ ബൈക്ക് അഭ്യാസത്തിന് പോലീസിന്റെ 'സമ്മാനം' പിഴ!
ബൈക്ക്-സ്റ്റണ്ട് നടത്തുന്നത് യുവാക്കളാണെന്നാണ് പൊതുവേയുള്ള ധാരണ. എന്നാല്‍ ആ ചിന്തയും പൊളിച്ചെഴുതിയിരിക്കുകയാണ് ഒരു യുവതി.
പഞ്ചാബിലെ ചണ്ഡിഗഡിലാണ് യുവാക്കളെപ്പോലും അമ്പരപ്പിക്കുന്ന തരത്തില്‍ യുവതി നടുറോഡില്‍ അഭ്യാസം കാണിച്ചത്. ജലന്ധര്‍ സ്വദേശിനി രവീന്ദര്‍ കൗര്‍ എന്ന യുവതിയാണ് എഴുന്നേറ്റു നിന്നും കിടന്നുമെല്ലാം ബൈക്കോടിച്ച് കാണികളെ അത്ഭുതപ്പെടുത്തിയത്.
പക്ഷെ കുറച്ചു കഴിഞ്ഞ് യുവതിയെ കാത്ത് 3000 രൂപയുടെ ഒരു 'സമ്മാനം വന്നു'. സുരക്ഷ ഉപകരണങ്ങളും ഹെല്‍മെറ്റുമില്ലാതെ ബൈക്കോടിച്ചതിന് പോലീസിന്റെ വക പിഴയായിരുന്നു അത്!
ഇവര്‍ അഭ്യാസം കാണിക്കുമ്പോള്‍ സമീപത്തുകൂടി പോയ വാഹനത്തിലെ യാത്രികനാണ് ഇത് കാമറയില്‍ പകര്‍ത്തി സാമൂഹ്യ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തത്.
തുടര്‍ന്ന് വൈറലായ വിഡിയോയുടെ അടിസ്ഥാനത്തിലാണ് യുവതിക്കെതിരെ പോലീസ് നടപടി സ്വീകരിച്ചത്. പൊതുനിരത്തുകളില്‍ അഭ്യാസം കാണിക്കുന്നത് നിര്‍ത്തിയെന്നും പോലീസിന്റെ നിര്‍ദേശ പ്രകാരം ബൈക്കിന്റെ നിറം മാറ്റിയെന്നുമാണ് യുവതി പറയുന്നത്.
https://www.facebook.com/Malayalivartha