ഇന്തോനേഷ്യന്‍ തീരത്തടിഞ്ഞ ഈ ഭീമന്‍ ജന്തുവെന്ത് എന്നന്വേഷിക്കുന്നു ലോകം ! വീഡിയോ കാണുക
ഇന്തോനേഷ്യയിലെ ഹുലുങ്ക് ബീച്ചിന് സമീപമുള്ള സെറം ദ്വീപില്‍ മെയ് പത്താം തിയതി കണ്ടെത്തിയ അജ്ഞാത ഭീമന്‍ ജന്തുവിന്റെ ജഡം കണ്ട പ്രദേശവാസികളെല്ലാം ഞെട്ടിയിരിക്കുകയാണ്.
37-കാരനായ അസ്രൂല്‍ ട്വൂനോക്കാറ്റ എന്ന യുവാവാണ് ഭീമന്‍ ജന്തുവിന്റെ ജഡം ആദ്യം കാണുന്നത്. സംഭവം ക്യാമറയില്‍ പകര്‍ത്തിയ അസ്രുല്‍, സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചതിനെ തുടര്‍ന്നാണ് ലോകം ഇക്കാര്യം അറിയുന്നത്.
ജന്തുവിന് 22മീറ്റര്‍ നീളവും, നാല് മീറ്റര്‍ വീതിയും, 35 ടണ്‍ ഭാരവുമുണ്ട്. ഭീമന്‍ ജന്തുവിനെപ്പറ്റിയും സമുദ്രജീവികളെപ്പറ്റി പഠനങ്ങള്‍ നടത്തുന്ന സര്‍വകലാശാലകളും, ഗവേഷകരും ചേര്‍ന്ന് ജന്തുവിന്റെ മരണകാരണം വ്യക്തമാക്കുമെന്നാണ് പ്രദേശവാസികള്‍ കരുതുന്നത്.
കരയില്‍ അടിഞ്ഞിരിക്കുന്ന ജന്തുവിന്റെ ജഡം ജീര്‍ണ്ണിച്ച് തുടങ്ങിയതും, രക്തം വെള്ളത്തില്‍ പടര്‍ന്ന് തളംകെട്ടി നില്‍ക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്. ഇത് പ്രദേശവാസികള്‍ക്ക് വലിയ തലവേദനയാണ് സൃഷ്ടിച്ചിരിക്കുന്നത്.
ഭീമന്‍ ജീവി മുന്നില്‍ വലിയ പല്ലുകളുള്ള സ്‌പേം തിമിംഗലമാണെന്ന് ചിലര്‍ അഭിപ്രായപ്പെടുമ്പോള്‍, കൂന്തള്‍ മത്സ്യത്തിന്റെ വകഭേദമാണെന്നാണ് മറ്റു ചിലര്‍ അവകാശപ്പെടുന്നത്.
എന്നാല്‍ സെറം ദ്വീപില്‍ അടിഞ്ഞിരിക്കുന്ന ജന്തുവിന്റെ ജഢം അഴുകിയതിനാല്‍ ഏത് ജീവിയാണിതെന്ന് കണ്ടെത്താന്‍ ബുദ്ധിമുട്ടാണെന്നാണ് ലീ കോങ്ങ് നാച്ച്യുറല്‍ ഹിസ്റ്ററി മ്യൂസിയം ഓഫീസറായ മാര്‍ക്കസ് ചുവാ രാജ്യാന്തര മാധ്യമങ്ങളോട് പറഞ്ഞത്.
https://www.facebook.com/Malayalivartha