നാടുകാണി പാതയില്‍ രാജവെമ്പാല! പിടികൂടുന്ന പാമ്പുകളെ ചുരം പാതയോടു ചേര്‍ന്നുള്ള വനമേഖല ഒഴിവാക്കി ഉള്‍വനത്തില്‍ വിട്ടയയ്ക്കണമെന്ന് നാട്ടുകാര്‍
നാടുകാണി ചുരം പാതയിലിറങ്ങിയ രാജവെമ്പാല യാത്രക്കാരെ ഭീതിയിലാക്കി. അമ്പലമുക്കിന് സമീപമാണ് രാജവെമ്പാലയെത്തിയത്.
രാജവെമ്പാല ഇന്നലെ രാവിലെ മുതല്‍ പാതയിലുണ്ട്. പിന്നീട് വൈകിട്ട് നാലോടെ പാമ്പുപിടിത്ത വിദഗ്ധന്‍ പിലാത്തൊടിക മുജീബ് റഹ്മാനെത്തിയാണ് രാജവെമ്പാലയെ പിടികൂടിയത്.
പാമ്പിന് തലയുടെ ഭാഗത്ത് മുറിവേറ്റിട്ടുണ്ട്. അതേസമയം, വിവിധയിടങ്ങളി!ല്‍നിന്നു പിടികൂടുന്ന രാജവെമ്പാല ഉള്‍പ്പെടെയുള്ള ഉഗ്രവിഷമുള്ള പാമ്പുകളെ അമ്പലമുക്ക് പരിസരത്തായാണ് വിട്ടയയ്ക്കുന്നത്. അവ പിന്നീട് പാതയിലും സമീപത്തെ ജനവാസ കേന്ദ്രങ്ങളിലും എത്തുന്നത് പതിവായിരിക്കയാണ്.
പാമ്പുകളെ ചുരം പാതയോടു ചേര്‍ന്നുള്ള വനമേഖല ഒഴിവാക്കി ഉള്‍വനത്തില്‍ വിട്ടയയ്ക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടിട്ടും വനംവകുപ്പ് ഇതിനു തയാറാവാത്തതില്‍ പ്രതിഷേധമുണ്ട്.
https://www.facebook.com/Malayalivartha