അന്താരാഷ്ട്ര വാര്‍ത്താ പ്രാധാന്യം നേടിയ പപ്പി പുഡിംഗ് ! വീഡിയോ കാണൂ...
കോക്കനട്ട് പുഡിംഗ് തായ്‌ലന്‍ഡിലെ ഏറെ പ്രിയങ്കരമായ ഭക്ഷണങ്ങളിലൊന്നാണ്. എന്നാല്‍ വടക്കന്‍ ബാങ്കോക്കിലെ പത്തൂണ്‍താനി എന്ന സ്ഥലത്തെ വിലൈവന്‍ എന്ന ഷോപ്പില്‍ നിര്‍മിക്കുന്ന പുഡിംഗിന് ആവശ്യക്കാരേറുകയാണ്. കാരണം നായക്കുട്ടിയുടെ രൂപത്തിലാണ് ഇത് നിര്‍മിച്ചിരിക്കുന്നത്.
ഇത്തരത്തില്‍ നിര്‍മിച്ച ഒരു പുഡിംഗിന്റെ ചിത്രം കടയുടമ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് വൈറലായി മാറുകയായിരുന്നു. ചിത്രങ്ങള്‍ പതിനായിരം തവണ ഷെയര്‍ ചെയ്യപ്പെട്ടു. ബ്ലോഗുകളിലും അന്താരാഷ്ട്ര വാര്‍ത്താ മാധ്യമങ്ങളിലും നിറഞ്ഞതോടെ പപ്പി പുഡിംഗ് തേടി ഭക്ഷണപ്രേമികള്‍ എത്താന്‍ തുടങ്ങി.
സംഗതി പഴയ കോക്കനട്ട് പുഡിംഗ് തന്നെയാണെങ്കിലും അതിന്റെ രൂപത്തിനാണ് ഡിമാന്‍ഡ്. ഈ രൂപത്തിന് കൂടുതല്‍ മനോഹാരിത ലഭിക്കുന്നതിന് ജെല്ലിയുള്‍പ്പെടയുള്ള ചേരുവകള്‍ ഇതില്‍ ചേര്‍ത്തിട്ടുണ്ട്.
വിലൈവന്‍ മീങുവെന്‍ എന്ന യുവതിയും ഇവരുടെ ഭര്‍ത്താവുമാണ് ഈ പപ്പി പുഡിംഗിന് തുടക്കം കുറിച്ചത്. പപ്പി പുഡിംഗ് നിര്‍മിക്കുന്ന രീതിയും ഇവര്‍ സോഷ്യല്‍ മീഡിയായില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
അതേസമയം, പപ്പി എന്നത് പേരിലും രൂപത്തിലും മാത്രമേയുള്ളൂവെങ്കിലും അതിന്റെ ചേരുവകയിലൊന്നും നായമാംസമോ ഒന്നും കലര്‍ന്നിട്ടില്ലെങ്കിലും പുഡിംഗിന് എതിരായും അഭിപ്രായങ്ങള്‍ ഉയരുന്നുണ്ട്. തങ്ങളുടെ പ്രിയപ്പെട്ട ഓമനനായ്ക്കളെപ്പോലെ തോന്നിക്കുന്നതിനാല്‍ അവയുടെ മേല്‍ സ്പൂണ്‍ വയ്ക്കാന്‍ തോന്നില്ലെന്നാണ് മൃഗസ്‌നേഹികള്‍ പറയുന്നത്.
(
https://www.facebook.com/Malayalivartha