ഉത്തരേന്ത്യയിലെ വേനലിന്റെ കാഠിന്യം അറിയണോ? വീഡിയോ കണ്ടുനോക്കൂ...
അന്തരീക്ഷ ഊഷ്മാവ് ക്രമാതീതമായി വര്‍ധിക്കുന്ന പ്രതിഭാസമായ ഉഷ്ണക്കാറ്റില്‍ നട്ടംതിരിയുകയാണ് ഉത്തരേന്ത്യ. ഒഡീഷാസംസ്ഥാനത്തെ ചില പ്രദേശങ്ങളില്‍ താപനില 45 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരുന്നുണ്ട്.
നിലവില്‍ സംസ്ഥാനം നേരിടുന്ന സ്ഥിതിവിശേഷത്തിന്റെ തീവ്രത ബോധ്യപ്പെടുത്താനാണ് ഒഡീഷയിലെ തിത്ലഗഡ് സ്വദേശിയായ ആ യുവാവ് മുട്ടയുമായി ഇറങ്ങിയത്.
ഗ്രാമത്തിലെ പൊതുവഴിയില്‍ നിലയുറപ്പിച്ച യുവാവ് താന്‍ കൈവശം കരുതിയ മുട്ട ഒരു പാത്രത്തിലേക്കു പൊട്ടിച്ചൊഴിച്ചു. ഒരു മിനിറ്റുപോലും വേണ്ടിവന്നില്ല; മുട്ട ഒന്നാന്തരം ബുള്‍സ് ഐ ആയി മാറി.
സ്റ്റൗ ഇല്ലാതെ മുട്ട പൊരിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ യുവാവ് തന്നെയാണ് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തത്. എന്തായാലും തീയില്ലാതെ ബുള്‍സ് ഐ പാകം ചെയ്യുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു.
(
https://www.facebook.com/Malayalivartha