ഗര്‍ഭകാല ഫോട്ടോഷൂട്ടില്‍ സൈനികനായ ഭര്‍ത്താവും കൂടെ വേണമെന്ന യുവതിയുടെ ആഗ്രഹം സാധിപ്പിച്ചുനല്‍കിയത് ഫോട്ടോഗ്രാഫര്‍; ചിത്രങ്ങള്‍ കാണാം
ഫ്‌ളോറിഡ സ്വദേശിയായ വെറോണിക്കയും, സൈനികനായ ഭര്‍ത്താവ് ബ്രാന്‍ഡന്‍ ഫിലിപ്‌സും തങ്ങളുടെ ആദ്യ കുട്ടിയെ വരവേല്‍ക്കാനുള്ള തയ്യാറെടുപ്പിലാണ്.
ആ സന്തോഷത്തിനിടയ്ക്കും രണ്ടുപേരെയും വിഷമിപ്പിക്കുന്ന ഒരു കാര്യമുണ്ട്. ജോലി സംബന്ധമായി അകലെ ആയതിനാല്‍ ഗര്‍ഭകാലത്തിന്റെ നല്ലൊരു ഭാഗം വെറോണിക്കയുടെ കൂടെ നിന്ന് ശുശ്രൂഷിക്കുന്നതിനും ഭാര്യയ്ക്ക് വേണ്ട സ്‌നേഹവും കരുതലും അടുത്തുനിന്ന് നല്‍കുന്നതിനും, പ്രസവ സമയത്ത് കുഞ്ഞിനെ ഏറ്റുവാങ്ങുന്നതിനുമൊന്നും ബ്രാന്‍ഡന് സാധിക്കില്ല.
വെറോണിക്ക താമസിക്കുന്നത് ഫ്‌ളോറിഡയില്‍ തന്നെയാണ്. എന്നാല്‍ ബ്രാന്‍ഡന്‍ എയര്‍ഫോഴ്‌സ് ഓവര്‍സീസില്‍ സേവനമനുഷ്ടിക്കുകയാണ്.
അതിനിടെയാണ് ഗര്‍ഭകാലത്ത് ഒരു ഫോട്ടോഷൂട്ട് വെറോണിക്ക പ്ലാന്‍ ചെയ്തത്. ഫ്‌ളോറിഡയിലെ മിയാമിയില്‍ നിന്നുള്ള ജെന്നിഫര്‍ മെക്മഹോന്‍ എന്ന ഫോട്ടോഗ്രാഫറെയാണ് വെറോണിക്ക അതിനായി സമീപിച്ചത്.
എടുക്കുന്ന ചിത്രങ്ങളില്‍ എങ്ങനെയെങ്കിലും ഭര്‍ത്താവ് ബ്രാന്‍ഡനെ ഉള്‍പ്പെടുത്താന്‍ സാധിക്കുമോ എന്നായിരുന്നു വെറോണിക്ക ജെന്നിഫറിനോട് ആവശ്യപ്പെട്ടത്. ഒരു ആലോചനയ്ക്കും ഇടനല്‍കാതെ ജെന്നിഫര്‍ വെറോണിക്കയ്ക്ക് ഉറപ്പ് നല്‍കി. അങ്ങനെ ആരെയും അമ്പരിപ്പിക്കുന്ന, മനോഹരമായ ചിത്രങ്ങള്‍ പിറന്നു. വെറോണിക്കയുടെയും ബ്രാന്‍ഡന്റെയും ചിത്രങ്ങള്‍ ഫോട്ടോഷോപ്പിലൂടെ കൂട്ടിയോജിപ്പിച്ച് ആരുടെയും മനം കവരുന്ന ചിത്രമാക്കി.
'മിലിറ്ററിയിലുള്ള ഭര്‍ത്താക്കന്മാര്‍ക്ക് തങ്ങളുടെ ഭാര്യമാരുടെ ഗര്‍ഭകാലത്തും പ്രസവസമയത്തുമെല്ലാം ഒരുമിച്ച് നില്‍ക്കാന്‍ കഴിയാറില്ല. വെറോണിക്കയുടെ കഥ കേട്ടപ്പോള്‍ എനിക്ക് സങ്കടം തോന്നി. എനിക്ക് ചിന്തിക്കാന്‍ പോലും കഴിയുമായിരുന്നില്ല. ഇതൊക്കെയാണ് യഥാര്‍ഥത്തില്‍ രാജ്യസേവനം എന്ന് പറയുന്നത്', ഫോട്ടോഗ്രാഫറായ ജെന്നിഫര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha