കുട്ടിയ്ക്ക് ബോറടിച്ചു മടുത്തപ്പോള്‍ രഹസ്യമായി സൂക്ഷിച്ചിരുന്ന പണമെടുത്ത് കളിച്ച് അഞ്ചു വയസ്സുകാരന്‍ കീറിക്കളഞ്ഞത് 4,70,000 രൂപ...!!!
ചൈനയില്‍ ഒരു കുട്ടി തന്റെ അച്ഛന്‍ പുറത്തു പോയപ്പോള്‍ കളിക്കോപ്പാക്കിയത് അച്ഛന്‍ സൂക്ഷിച്ചു വെച്ച 50,000 യുവാന്‍ (4,70,000 രൂപ) ആയിരുന്നു. ആദ്യം കുറെ കടിച്ചു, പിന്നീട് ചവച്ചു, ബാക്കിയുള്ളവ കുറേശ്ശെ കുറേശ്ശെ കീറിക്കളഞ്ഞു!
ബോറടിച്ച് ബോറടിച്ച് അഞ്ചു വയസ്സുകാരന്‍ കീറിയെറിഞ്ഞത് നാലു ലക്ഷം രൂപ. ചൈനയില്‍ നടന്ന സംഭവത്തില്‍ പുറത്തു പോയ അച്ഛന്‍ വീട്ടില്‍ വന്നപ്പോള്‍ പയ്യന്‍ കളിച്ചു കളഞ്ഞ സാധനം കണ്ട് ഞെട്ടുകയായിരുന്നു.
ചൈനയിലെ ഷാന്‍ഡോംഗ് പ്രവിശ്യയിലെ ഗാവോ എന്നയാള്‍ക്കായിരുന്നു മകന്റെ കളി ഇരുട്ടടിയായി മാറിയത്. വീട്ടില്‍ ഒറ്റയ്ക്കായിരുന്ന പയ്യന്‍ കളിച്ചു കളിച്ച് ബോറഡിച്ചപ്പോഴാണ് സൂക്ഷിക്കപ്പെട്ടിരുന്ന പണം കണ്ണില്‍ പെട്ടത്.
പയ്യന്‍ നോട്ടുകള്‍ കീറിയ ശേഷമാണ് പിതാവ് വീട്ടില്‍ എത്തിയത്. മകന്റെ കുസൃതി കണ്ട് ഞെട്ടിയ പിതാവ് കീറിയ നോട്ടുകള്‍ മാറാനായി പിതാവ് ബാങ്കില്‍ എത്തിയപ്പോഴാണ് സംഭവം നാട്ടുകാരും അറിഞ്ഞത്. ഒടുവില്‍ നോട്ടുകള്‍ ഒട്ടിച്ചു നല്‍കിയാല്‍ മാറിത്തരമെന്ന് ബാങ്ക് പറഞ്ഞപ്പോഴാണ് ഗാവോയ്ക്ക് ശ്വാസം നേരെ വീണത്.
എന്നാല്‍ നോട്ടുകള്‍ പല കഷ്ണങ്ങളായിരുന്നു. നോട്ടുകള്‍ നാലും അഞ്ചു കഷ്ണമായി പോയിരുന്നു. ഇവ തപ്പിയെടുത്ത് ഒട്ടിക്കുക എന്ന ദുഷ്‌ക്കരമായ ജോലിയിലാണ് ഗാവോ.
അതേസമയം കുട്ടിയോട് ദേഷ്യപ്പെടാന്‍ ഗാവോ ഒരുക്കമല്ല. കുട്ടിയെ താന്‍ കുറ്റം പറയില്ലെന്നും അവന്‍ നോട്ടിന്റെ പ്രാധാന്യം ഉന്നും മനസ്സിലാക്കാന്‍ പ്രായമാകാത്ത തീരെ കുഞ്ഞാണെന്നായിരുന്നു ഗാവോയുടെ പ്രതികരണം.
ബാങ്കില്‍ നിന്നും ലോണെടുത്ത പണം മറ്റാവശ്യങ്ങള്‍ക്ക് എടുക്കാതിരിക്കാന്‍ വേണ്ടി ആയിരുന്നു ഗാവോ രഹസ്യമായി സൂക്ഷിച്ചതെന്നാണ് റിപ്പോര്‍ട്ട്.
https://www.facebook.com/Malayalivartha