മന്ത്രമോതി ഉറക്കാം ഞാന്‍...അച്ഛന്‍ ചൊല്ലിയ ആ മന്ത്രം കേട്ട് അലറിക്കരഞ്ഞ കുഞ്ഞ് കരച്ചില്‍ നിര്‍ത്തി ഉറങ്ങി; വീഡിയോ കാണൂ...
മോട്ടിവേഷണല്‍ സ്പീക്കറായ ഡാനിയേല്‍ എയ്‌സെന്‍മാന്‍, ദിവസങ്ങള്‍ മാത്രം പ്രായമുള്ള കുഞ്ഞിന്റെ കരച്ചില്‍ നിര്‍ത്തുന്ന വിദ്യയാണ് വൈറലായിരിക്കുന്നത്.
കൊച്ചു കുട്ടികള്‍ കരഞ്ഞു തുടങ്ങിയാല്‍ എന്താണു ചെയ്യേണ്ടതെന്ന് അറിയാതെ ഒരു നിമിഷത്തേക്ക് നമ്മള്‍ക്ക് വെപ്രാളമാണ്. എന്നാല്‍ ദിവസങ്ങള്‍ മാത്രം പ്രായമുള്ള കുഞ്ഞിന്റെ കരച്ചില്‍ നിര്‍ത്തുന്ന അച്ഛന്റെ വിദ്യയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
അലറി കരയുന്ന തന്റെ മകള്‍ ഡിവിനയുടെ കരച്ചില്‍ വളരെ പെട്ടെന്ന് നിര്‍ത്തുകയാണ് ഈ അച്ഛന്‍. ഡാനിയേല്‍ എങ്ങനെയാണ് തന്റെ മകളുടെ കരച്ചില്‍ നിര്‍ത്തിയതെന്ന് അറിയേണ്ടേ ?
കുഞ്ഞ് കരഞ്ഞപ്പോള്‍ ഉറക്കെ ഓം.....എന്ന് ഉച്ചരിക്കുകയാണ് ഡാനിയേല്‍ ചെയ്തത്. രണ്ട് സെക്കന്‍ഡുകള്‍ക്കുള്ളില്‍ കുഞ്ഞ് ഉറങ്ങുകയും ചെയ്തു.
എന്തായാലും ഡാനിയേലിന്റെ ഈ വിദ്യയില്‍ ആകര്‍ഷണീയരായിരിക്കുകയാണ് ആളുകള്‍. ഈ വിദ്യ ഇപ്പോള്‍ തന്നെ പലരും പരീക്ഷിച്ചു തുടങ്ങിയെന്നാണ് കമന്റുകളിലൂടെ വ്യക്തമാക്കുന്നത്.
https://www.facebook.com/Malayalivartha