സൗദി അറേബ്യന്‍ മരുഭൂമിയില്‍ ദാഹിച്ചു വലഞ്ഞ പാമ്പിനു സിറിഞ്ചില്‍ വെള്ളം നല്‍കുന്ന സഞ്ചാരി
വേനല്‍ കടുത്തതോടെ സൗദി അറേബ്യയിലെ പകല്‍ സമയങ്ങളിലെ ഉയര്‍ന്ന താപനില 41 ഡിഗ്രി സെല്‍ഷ്യസാണ്. മനുഷ്യവാസമുള്ള പ്രദേശങ്ങളില്‍ താപനില ഇങ്ങനെയാകുമ്പോള്‍ ചുട്ടുപൊള്ളുന്ന മരുഭൂമിയിലെ കാര്യം പറയേണ്ടല്ലോ.
കഠിനായ ചൂടിനൊപ്പം ജലക്ഷാമവും ഇവിടെ രൂക്ഷമാവുകയാണ്. മനുഷ്യര്‍ മാത്രമല്ല മൃഗങ്ങളും വേനലിന്റെ വറുതിയില്‍ വെന്തുരുകുകയാണ്. അതുകൊണ്ടുതന്നെ കുടിനീരു തേടിയിറങ്ങുന്ന ജീവജാലങ്ങളും ഏറെയാണ്.
ജലക്ഷാമം രൂക്ഷമായ റബ് അല്‍ ഖാലിയില്‍ നിന്നുള്ള വിഡിയോ ദൃശ്യങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്. ദാഹിച്ചു വലഞ്ഞ പാമ്പിനു സിറിഞ്ചില്‍ വെള്ളം നല്‍കുന്ന സഞ്ചാരിയെയും വെള്ളം ആര്‍ത്തിയോടെ കുടിക്കുന്ന പാമ്പിനെയുമാണ് ദൃശ്യങ്ങളില്‍ കാണാനാകുക.
പാമ്പിനു വെള്ളം നല്‍കിയ നല്ല മനസിനുടമയാരെന്നു വ്യക്തമല്ല. കാരണം അദ്ദേഹത്തിന്റെ കൈകള്‍ മാത്രമാണു ദൃശ്യങ്ങളില്‍ കാണാന്‍ കഴിയുന്നത്. സിറിഞ്ചിനുള്ളിലെ വെള്ളം മുഴുവന്‍ കുടിച്ചതിനു ശേഷമായിരുന്നു പാമ്പ് മടങ്ങിയത്.
അപകടകാരിയായ പാമ്പിനു വെള്ളം നല്‍കുന്ന വിഡിയോയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി നിര്‍ദ്ദേശങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. കൂടുതല്‍ പേരും ദാഹിച്ചു വലഞ്ഞ മിണ്ടാപ്രാണിക്കു വെള്ളം നല്‍കുന്നതിനെ അനുകൂലിക്കുകയാണു ചെയ്തത്.
വളരെ ചുരുക്കം ആളുകള്‍ മാത്രമാണ് ഇതിനെ പ്രതികൂലിച്ചത്. വെള്ളം കുടിച്ചതിനു ശേഷം പാമ്പ് ആക്രമിച്ചാലോ എന്നായിരുന്നു ഇവരുടെ പ്രതികരണം. കര്‍ണാടകയിലെ ഉള്‍നാടന്‍ ഗ്രാമമായ കൈഗയില്‍ വെള്ളം തേടിയിറങ്ങിയ രാജവെമ്പാലയ്ക്ക് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ കുപ്പിയില്‍ വെള്ളം നല്‍കിയതും ചര്‍ച്ചയായിരുന്നു.
എന്തായാലും സിറിഞ്ചില്‍ വെള്ളം കുടിച്ചു ദാഹമകറ്റുന്ന പാമ്പിന്റെ വിഡിയോ ഇപ്പോള്‍ തന്നെ 5 ലക്ഷത്തിലധികം ആളുകള്‍ കണ്ടുകഴിഞ്ഞു.
https://www.facebook.com/Malayalivartha