ഹൈക്കിങ്ങിനെത്തിയ യുവതികള്‍ ലോകത്തെ ഏറ്റവും വലിയ വിഷപ്പാമ്പിനു മുന്നില്‍ ചെന്നുപെട്ടതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍
പാമ്പുകളെ പേടിയില്ലാത്തവരുണ്ടോ!. വിഷമുള്ള പാമ്പാണെങ്കില്‍ പിന്നെ പറയുകയും വേണ്ട. ഇങ്ങനെ പാമ്പിനെ പേടിയുള്ള രണ്ടു യുവതികള്‍ കൊലയാളി പാമ്പിന്റെ മുന്നില്‍ ചെന്നു പെട്ടാല്‍ എങ്ങനെയിരിക്കും?
ഓസ്‌ട്രേലിയയില്‍ ഹൈക്കിങ്ങിനിറങ്ങിയ രണ്ട് യുവതികള്‍ ചെന്നു പെട്ടത് ലോകത്തെ ഏറ്റവും വലിയ വിഷപാമ്പുകളിലൊന്നിന്റെ മുന്നിലേക്കാണ്. ഓസ്‌ട്രേലിയയിലെ ഏറ്റവും വലിയ വിഷപ്പാമ്പായ ടൈഗര്‍ സ്‌നേക്കിനു മുന്നിലേക്ക്.
യോലന്‍ഡ മാക്വില്ലി , ആനി വാട്‌സണ്‍ എന്നിവരാണ് പ്രിന്‍സ് ടൗണിനു സമീപമുള്ള മലകയറ്റത്തിനിടെയില്‍ കൂറ്റന്‍ പാമ്പിനെ കണ്ടത്. വലിയൊരു മരത്തടി വീണു കിടക്കുന്നതുപോലെ പോലെ റോഡിനു കുറുകെ കിടക്കുന്ന പാമ്പിനെ യോലന്‍ഡ ആണ് ആദ്യം കണ്ടത്.
യോലന്‍ഡയുടെ നിലവിളി കേട്ടതോടെ പാമ്പ് മെല്ലെ അനങ്ങി. പേടിയോടെയാണെങ്കിലും യോലന്‍ഡ ക്യാമറ എടുത്ത് പാമ്പിന്റെ വീഡിയോ ദൃശ്യം പകര്‍ത്തി. അക്ഷരാര്‍ത്ഥതില്‍ ഒരു വലിയ പെരുമ്പാമ്പിന്റെ അത്രയും വലിപ്പമുണ്ടായിരുന്നു ഈ ടൈഗര്‍ സ്‌നേക്കിന്.
2.1 മീറ്ററാണ് ലോകത്ത് ഇതുവരെ കണ്ടെത്തിയിട്ടുള്ള ഏറ്റവും വലിയ ടൈഗര്‍ സ്‌നേക്കിന്റെ നീളം. യെലന്‍ഡ പകര്‍ത്തിയ വീഡിയോയിലെ പാമ്പിന് ഇതിലും വലിപ്പമുണ്ടെന്നു തന്നെയാണ് ദൃശ്യങ്ങളില്‍ നിന്ന് ഊഹിക്കാനാകുക. ശരീരത്തിന്റെ വണ്ണവും സാധാരണയിലും കൂടുതലാണ്. ഇതില്‍ നിന്ന് പാമ്പ് ഗര്‍ഭിണിയായിരിക്കാമെന്നാണ് ഊഹിക്കുന്നത്.
ഏതായാലും യോലന്‍ഡയും ആനി വാട്‌സണും വലിയ പ്രശ്‌നങ്ങളുണ്ടാക്കാത്തതിനാല്‍ പാമ്പ് പതിയെ ഇഴഞ്ഞ് അതിന്റെ വഴിക്കുപോയി. പ്രിന്‍സ് ടൗണിലെ വനം വിഭാഗം സംഘടിപ്പിച്ച ഹൈക്കിങ്ങിലാണ് ഈ സുഹൃത്തുക്കള്‍ പങ്കെടുത്തത്.
അതിനാല്‍ തന്നെ ഹൈക്കിംഗ് പൂര്‍ത്തിയാക്കി തിരികെവന്ന് അധികൃതരെ വീഡിയോ കാണിച്ചതോടെയാണ് തങ്ങള്‍ നേരിട്ടു കണ്ട പാമ്പ് അപകടകാരിയാണണെന്ന് ഇവര്‍ മനസ്സിലാക്കിയത്. പാമ്പിന്റെ അസാധാരണ വലിപ്പം കണ്ട അധികൃതരും അമ്പരന്നു. ഇതുവരെ കണ്ടെത്തിയതില്‍ വച്ച് ഏറ്റവും വലിയ ടൈഗര്‍ സ്‌നേക്കായിരിക്കാം ഇതെന്നാണ് ഇവരുടെയും അഭിപ്രായം.
https://www.facebook.com/Malayalivartha