ആ 6 വയസ്സുകാരി മനസ്സില്‍ ചില്ലിട്ട് സൂക്ഷിക്കാന്‍ പോകുന്ന ഒരു ബാല്യകാലചിത്രം!
മീന്‍ പിടിത്തം എത്ര രസമുള്ള പരിപാടിയാണെന്ന് അത് ചെയ്തിട്ടുള്ളവര്‍ക്കേ അറിയൂ. ചൂണ്ടയില്‍ ഇര കോര്‍ത്തിട്ട് കാത്തിരിക്കുമ്പോള്‍ വമ്പന്‍ മല്‍സ്യങ്ങള്‍ അതില്‍ കുരുങ്ങണേ എന്നാവും മനസ്സിലെ വിചാരം.
കാത്തിരിപ്പിനൊടുവില്‍ പക്ഷേ കിട്ടുന്നതു കൊണ്ട് തൃപ്തിപ്പെടേണ്ടി വരുമെങ്കിലും അടുത്ത തവണത്തേയ്ക്കുള്ള പ്രതീക്ഷകള്‍ പിന്നേയും ബാക്കി നില്‍ക്കും.
അതിനിടയില്‍ അറിയാതെ എങ്കിലും ജീവിതത്തിന്റെ ലാഭനഷ്ടക്കണക്കുകള്‍ തിരിച്ചറിയുന്നവരുമുണ്ടാകും. ചെറിയ ഇരയെ ഉപയോഗിച്ച് വലിയ നേട്ടങ്ങള്‍ കൈവശപ്പെടുത്താന്‍ ശ്രമിക്കുന്നതാണ് പ്രായോഗിക ബുദ്ധി എന്ന ജീവിതസത്യം ചിലര്‍ക്ക് പാഠമായി കിട്ടുകയും ചെയ്യും.
ചിലര്‍ക്കത് ഉപജീവനത്തിനുള്ള മാര്‍ഗവുമാവാം. ഇവിടെ ഈ ആറു വയസുകാരിയെ നോക്കൂ...അവള്‍ക്ക് ഇത് ജീവിതത്തില്‍ എന്നും ഓര്‍ക്കാനാവുന്ന ഒരു നല്ല നിമിഷമാകും എന്നതില്‍ സംശയമേ വേണ്ട.
https://www.facebook.com/Malayalivartha