ദുബൈ പോലീസില്‍ ലോകത്തിലെ ആദ്യത്തെ റോബോര്‍ട്ട് പോലീസ് ഓഫീസര്‍ പ്രവര്‍ത്തനം ആരംഭിച്ചു
ലോകത്തിലെ ആദ്യത്തെ റോബോര്‍ട്ട് പോലീസ് ഓഫീസര്‍ റോബോ കോപ്പ് എന്നപേരില്‍ ദുബൈ പോലീസില്‍ പ്രവര്‍ത്തനം ആരംഭിച്ചു.
ഒന്നര മീറ്റര്‍ അകലത്തില്‍ വരെ മുന്നില്‍ നില്‍ക്കുന്ന ആളുകളുടെ മുഖഭാവങ്ങളും ആംഗ്യഭാഷകളും ഇവര്‍ക്ക് മനസ്സിലാക്കുവാന്‍ സാധിക്കും. അഞ്ചടി ഉയരവും 100 കിലോ ഭാരവുമാണ് ഈ യന്തിരന്മാര്‍ക്കുള്ളത്.
മുഖം തിരിച്ചറിയുന്നതിനുള്ള സോഫ്റ്റുവെയറായ ഫേഷ്യല്‍ റെക്കഗനൈസേഷനാണ്് ഉപയോഗിക്കുന്നത്.
രാജ്യത്തെ പ്രധാനപ്പെട്ട സ്ഥലങ്ങളിലും മാളുകളിലുമായിരിക്കും ഇവര്‍ നിലയുറപ്പിക്കുക എന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. വിവിധ ഭാഷകള്‍ സംസാരിക്കാന്‍ ഇവയ്ക്ക് സാധിക്കും.
നവമാധ്യമങ്ങളുമായി ബന്ധിപ്പിച്ചിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു. ആളുകള്‍ക്ക് ഇവരുമായി ബന്ധപ്പെടുന്നതിന് ടാബ്ലെറ്റ് കംപ്യൂട്ടറുകളും ഉപയോഗിക്കാന്‍ സാധിക്കും.
https://www.facebook.com/Malayalivartha