ചില്ലറക്കാരനല്ല ഈ മുളക്, ഏറ്റവും എരിവുള്ള മുളക് കണ്ട് പിടിച്ചതിനുള്ള ഗിന്നസ് റെക്കോര്‍ഡിനായി കാത്തിരിക്കുകയാണ് സ്മിത്ത് എന്ന കര്‍ഷകന്‍
കാന്തരിയുടെ എരിവു പോലും താങ്ങാന്‍ കഴിയാത്തവരാണു നമ്മളില്‍ പലരും. എന്നാല്‍ ചിലരാകട്ടെ മുളക് കഴിച്ചു റെക്കോര്‍ഡ് സ്ഥാപിക്കാന്‍ ശ്രമിക്കുന്നവരുമാണ്.
അങ്ങനെയുള്ളവര്‍ക്കു വെല്ലുവിളി ഉയര്‍ത്തിയിരിക്കുകയാണു കൊമോഡോ ഡ്രാഗണ്‍സ് ബ്രത്ത് എന്ന് പ്രത്യേക ഇനം മുളക്. ഇത് കഴിക്കുന്നയാള്‍ക്കു മരണം വരെ സംഭവിച്ചേക്കമെന്നു വിദഗ്ധര്‍ പറയുന്നു.
മൈക്ക് സ്മിത്ത് എന്ന കര്‍ഷകനും നോട്ടിംഗ്ഹാം ട്രന്റ് സര്‍വകലാശാലയിലെ ശാസ്ത്രഞ്ജരും ചേര്‍ന്നാണു ഡ്രാഗണ്‍സ് മുളക് വളര്‍ത്തിയത്. ഇതില്‍ നിന്നു കിട്ടുന്ന എണ്ണ ബോധഹാരികള്‍ക്കു പകരമായി ഉപയോഗിക്കുന്നു.
അതുകൊണ്ടു തന്നെ മരുന്നുകളോട് അലര്‍ജിയുള്ളവര്‍ക്ക് ഇത് ഏറെ ഗുണം ചെയ്യും. ലോകത്തിലെ ഏറ്റവും എരിവുള്ള മുളക് കണ്ട് പിടിച്ചതിനുള്ള ഗിന്നസ് റെക്കോര്‍ഡിനായി കാത്തിരിക്കുകയാണ് സ്മിത്ത്.
https://www.facebook.com/Malayalivartha