കന്നിയാത്ര 'തേജസ്' ഇല്ലാതാക്കി !
മുംബൈ ഛത്രപതി ശിവജി ടെമിനലില്നിന്നും അത്യാധുനിക സജ്ജീകരണങ്ങളുമായി യാത്രതിരിച്ച തേജസ് എക്സ്പ്രസ് യാത്ര കഴിഞ്ഞപ്പോഴേക്കും പാപ്പരായി! കഴിഞ്ഞ ദിവസം യാത്രതിരിച്ച ട്രെയിനിലെ ഓരോ സീറ്റിലും ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും ഹെഡ്ഫോണുകളും ഒരുക്കിയിരുന്നു.
എന്നാല്‍, ഗോവയിലെത്തിയ ട്രെയിന്‍ പരിശോധിച്ച റെയില്‍വേ ജീവനക്കാര്‍ ബോഗികള്‍ കണ്ടു ഞെട്ടി. വിരലില്‍ എണ്ണാവുന്ന ഹെഡ്ഫോണുകള് മാത്രമായിരുന്നു ട്രെയിനില്‍ അവശേഷിച്ചിരുന്നത്. ഓരോ സീറ്റിലും ഘടിപ്പിച്ചിരുന്ന എല്‍സിഡി സ്ക്രീനുകളില്‍ ഭൂരിഭാഗവും നശിപ്പിച്ച നിലയിലുമായിരുന്നു. ഇതിനു പുറമേ മാലിന്യങ്ങളുടെ കൂമ്പരവുമായാണ് ട്രെയിന്‍ ഗോവന്‍ സ്റ്റേഷനില്‍ എത്തിയതെന്ന് റിപ്പോട്ടുണ്ട്.
നിലവാരം കൂടിയ സജ്ജീകരണങ്ങളുടെ പേരില്‍ ഉയന്ന യാത്രാനിരക്കും റെയില്‍വേ യാത്രക്കാരില്‍നിന്ന് ഇടാക്കുന്നുണ്ട്. എന്നാല്‍, പാന്‍ട്രി സേവനങ്ങള്‍ തീത്തും മോശമായിരുന്നതായി യാത്രക്കാര്‍ പരാതിപ്പെട്ടു. മാലിന്യനിര്‍മാജന സംവിധാനം കാര്യക്ഷമമായിരുന്നില്ലെന്നും ആക്ഷേപമുണ്ടായി.
https://www.facebook.com/Malayalivartha