ചന്ദ്രനില്‍ നിന്ന് നീല്‍ ആംസ്‌ട്രോംഗ് മണ്ണ് കൊണ്ടുവന്ന ബാഗ് ലേലത്തിന്!
മാനവരാശിയുടെ ഏറ്റവും മഹത്തായ ചുവടുവയ്പ്പ് എന്ന് വിശേഷിപ്പിക്കപ്പെട്ട മുഹൂര്‍ത്തമായിരുന്നു നീല്‍ ആംസ്‌ട്രോംഗ് ചന്ദ്രനില്‍ കാലുകുത്തിയ നിമിഷം.
അന്ന് അദ്ദേഹം അവിടത്തെ മണ്ണു ശേഖരിച്ചുകൊണ്ടുവന്ന ബാഗ് ഇപ്പോള്‍ ലേലത്തിനുവച്ചിരിക്കുന്നു. ചന്ദ്രനില്‍ ്‌നിന്നുള്ള വസ്തു ആദ്യമായി ലോകത്തിലെത്തിച്ച ബാഗാണിത്.
48 വര്‍ഷം പഴക്കമുള്ള ഈ ബാഗിന് കുറഞ്ഞത് 40 ലക്ഷം ഡോളറെങ്കിലും ലഭിക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. ചന്ദ്രനില്‍ നിന്നുള്ള മണ്ണിന്റെ അംശം ബാഗിനുള്ളില്‍ ഉണ്ടാകുമെന്നാണ് കരുതുന്നത്.
ജൂലൈ 20 വരെ നീണ്ടുനില്‍ക്കുന്ന ലേലത്തില്‍ ബാഗ് സ്വന്തമാക്കുന്നവര്‍ക്ക് നീല്‍ ആംസ്‌ട്രോംഗിന്റെ കൂടെയുണ്ടായിരുന്ന എഡ്വിന്‍ ആല്‍്ഡ്രിന്‍ ഒപ്പുവച്ച അദ്ദേഹത്തിന്റെ ഒരു ഫോട്ടോയും ലഭിക്കും.
https://www.facebook.com/Malayalivartha