50 തരം ദോശ ഉണ്ടാക്കുന്ന യന്ത്രവുമായി ഇന്ത്യന്‍ കമ്പനി ;വീഡിയോ കാണൂ...
റിസര്‍വ്വ് ബാങ്ക് മുന്‍ ഗവര്‍ണ്ണര്‍ രഘുറാം രാജനോട് തട്ടുദോശയുടെ വില കുറയാത്തതെന്ത് എന്ന് വിദ്യാര്‍ത്ഥികള്‍ ചോദിച്ചപ്പോള്‍ അദ്ദേഹം കൊടുത്ത മറുപടി ആരും മറന്നുകാണാനിടയില്ല. പഴ രീതികള്‍ തന്നെ അനുവര്‍ത്തിക്കുന്നുവെന്നും ദോശയുണ്ടാക്കാന്‍ ആശ്രയിക്കുന്ന വഴികളില്‍ സാങ്കേതികമായി ഒരു മുന്നേറ്റവും ഉണ്ടായിട്ടില്ല എന്നും പറഞ്ഞാണ് അദ്ദേഹം അന്ന് തടിയൂരിയത്. എന്നാല്‍ ഇപ്പോള്‍ ഈ ചോദ്യം വീണ്ടുമുയര്‍ന്നിരിക്കുകയാണ്. കാരണമിതാ ദോശയുണ്ടാക്കാന്‍ ആശ്രയിക്കുന്ന വഴികളില്‍ സാങ്കേതികമുന്നേറ്റവുമായി ഒരിന്ത്യന്‍ കമ്പനി രംഗത്തെത്തിയിരിക്കുന്നു!
നല്ല മാവും എണ്ണയും വെള്ളവും വെവ്വേറെ ഒഴിച്ചുകൊടുത്താല്‍ നല്ല ഉഗ്രന്‍ ദോശ ഇവന്‍ ചുട്ടുതരും. ദോശമാറ്റിക് എന്നാണ് ഈ മിടുക്കന് കമ്പനി നല്‍കിയിരിക്കുന്ന പേര്. മോശക്കാരനല്ല ദോശാമാറ്റിക്, നല്ല ഒന്നാന്തരം വലിയ ദോശ ചുട്ടുതരും. അതും 50 തരത്തിലുള്ള ദോശകള്‍ ഉണ്ടാക്കിയെടുക്കാം. പരത്തിച്ചുട്ട് പാത്രത്തിലിട്ടുതരുമെങ്കിലും ചെറിയ ചില മനുഷ്യ സഹായങ്ങളൊക്കെ ദോശമാറ്റിക്കിന് വേണം.
രഘുറാം രാജനോട് ചോദിച്ച ചോദ്യം വീണ്ടുമുയര്‍ന്നാല്‍ ഇനി ഉത്തരം പറയാന്‍ ബുദ്ധിമുട്ടാണ്. എന്നാല്‍ തട്ടുകടക്കാര്‍ക്ക് താങ്ങാനാകുന്ന വിലയിലാണോ യന്ത്രം എന്നതാണ് ഇനി അറിയേണ്ടത്.70000 രൂപയോളമാണ് അതിന്റെ വില. കൂടുതല്‍ ഉപഭോക്താക്കളുള്ള ഹോട്ടലുകാരെയാണ് നിര്‍മാതാക്കള്‍ ലക്ഷ്യമിടുന്നത് എന്ന് വ്യക്തം. അപ്പോള്‍ പിന്നെ ദോശവില കുറയാന്‍ സാധ്യതയൊന്നുമില്ല. ദോശവില കുറയുന്നതും കാത്ത് ഇരിപ്പുമാത്രമാകും മിച്ചം എന്ന് ചുരുക്കം.
https://www.facebook.com/Malayalivartha