ആധുനിക കാലത്തെ ആദ്യത്തെ നദി ചോരണം അഥവാ നദിമോഷണം കാനഡയില്‍
കാനഡയിലെ യൂകോണ്‍ മഞ്ഞുപര്‍വ്വത ശിഖരം പിന്‍വാങ്ങിയതിനെ തുടര്‍ന്ന് ആധുനിക കാലത്തെ ആദ്യത്തെ നദി ചോരണം അഥവാ നദിമോഷണം ശ്രദ്ധയില്‍പെട്ടു.
ഉത്തര കാനഡയിലെ കസ്‌കവുള്‍ഷ് മഞ്ഞുപര്‍വ്വത നിരകളില്‍ നിന്ന് ഉരുകി ഒലിക്കുന്ന വെള്ളം സ്‌ലിംസ് നദിയിലേക്കാണ് ഒഴുകിക്കൊണ്ടിരുന്നത്.എന്നാല്‍ കാലാവസ്ഥാ വ്യതിയാനം മൂലം പ്രസ്തുത മഞ്ഞു പര്‍വത ശിഖരം ഇല്ലാതായപ്പോള്‍ ആ നദി തന്റെ പ്രവാഹ ദിശ തന്നെ മാറ്റുകയായിരുന്നു.
തന്‍മൂലം കാനഡയിലെ യുകോണിലൂടെ ഒഴുകിയിരുന്ന സ്‌ലിംസ് നദി ഇപ്പോള്‍ കാണാനില്ല.അതിപ്പോള്‍ കാലികള്‍ മേയുന്ന മണല്‍ പരപ്പായിരിയ്ക്കുന്നു.പതിറ്റാണ്ടുകളോ നൂറ്റാണ്ടുകളോ കൊണ്ടല്ല ഇങ്ങനെ സംഭവിച്ചത്.നാലുദിവസം കൊണ്ടാണ്. ആഗോള താപനം ആണ് ഇതിനു കാരണമെന്നാണ് ശാസ്ത്രഞ്ജര്‍ പറയുന്നു.
യുകോണിലെ കസ്‌കവുള്‍ഷ് ഹിമാനിയില്‍ നിന്നാണ് സ്‌ലിംസ് നദിയില്‍ വെള്ളമെത്തിയിരുന്നത്.ഈ ഹിമാനിയില്‍ നിന്നുള്ള ഉറവുകള്‍ നദികളെ നിറയ്ക്കും.ആര്‍ട്ടിക് സമുദ്രത്തില്‍ ചേരുന്ന ബെറിങ്ങ് കടലി ലേക്കു ഒഴുകിയിരുന്ന സ്ലിംസും പസഫിക് സമുദ്രത്തില്‍ പതിച്ചിരുന്ന അല്‍സെക്കുമാണ് കസ്‌കവുള്‍ഷില്‍ നിന്ന് ഉറവെടുത്തിരുന്ന നദികള്‍.
ഇപ്പോള്‍ സ്ലിംസിലേക്കുള്ള വെള്ളം കൂടി അല്‍സെക്കിലേയ്ക്ക് പോകുന്നു എന്നാണ് ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരിയ്ക്കുന്നതു.റിവര്‍ പൈറേസി അഥവാ നദി ചോരണം എന്നാണു ഇത് അറിയപ്പെടുന്നത്.സാധാരണ നൂറ്റാണ്ടുകള്‍ എടുക്കും ഇങ്ങനെ സംഭവിയ്ക്കാന്‍.ആഗോള താപനം മൂലം കസ്‌കവുള്‍ഷ് ഹിമാനി പതിവിലും അധികം ഉരുകി ഒലിച്ചതാണ് ഈ പ്രതിഭാസ ദിവസങ്ങള്‍ കൊണ്ട് സംഭവിയ്ക്കാന്‍ കാരണം.
മൂന്നു മീറ്റര്‍ ആഴമുള്ള ഒരു നെടുങ്കന്‍ നദി ആയിരുന്നു സ്‌ലിംസ്.2013-ല്‍ ശാസ്ത്രഞ്ജര്‍ ഇവിടം സന്ദര്ശിയ്ക്കുമ്പോള്‍ പാഞ്ഞു കുത്തി ഒഴുകിയിരുന്നു സ്‌ലിംസ് നദി.എന്നാല്‍ കഴിഞ്ഞ വര്‍ഷം ഇവിടെ എത്തിയ ശാസ്ത്രജ്ഞര്‍ കണ്ടത് ആഴം കുറഞ്ഞ ഒരു കുഞ്ഞു തടാകമാണ്. അല്‍സെക് നദി പഴയതിലും ആഴത്തിലും വേഗത്തിലും ഒഴുകുന്നതും കണ്ടു.
ഇതില്‍ അതിശയം തോന്നിയാണ് ഷുഗറും സംഘവും പഠനം നടത്തിയത്. 2016 മെയ് 26-നും 29-നും ഇടയ്ക്കാണ് ഇത് നടന്നതെന്ന് അവര്‍ കണ്ടെത്തി.കസ്‌കവുള്‍ഷ് ഹിമാനിയുടെ അറ്റത്തു രൂപം കൊണ്ട 30 മീറ്റര്‍ ആഴമുള്ള ഒരു കിടങ്ങാണ് സ്ലിംസിലേയ്ക്ക് ഒഴുകേണ്ട വെള്ളത്തെ അല്‍സെക്കിലേയ്ക്ക് തിരിച്ചു വിട്ടതെന്ന് ഷുഗറും സംഘവും പറയുന്നു. ഇത് പ്രകൃതിയുടെ സ്വാഭാവിക പ്രതിഭാസമാകാന്‍ ഇരുന്നൂറില്‍ ഒന്ന് സാധ്യതയെ ഉള്ളൂ എന്നാണ് വിദഗ്ധ മതം.
(
https://www.facebook.com/Malayalivartha