13-കാരന്‍ കണ്ടുപിടിച്ച ഹൈടെക്ക് ബ്രാ; സ്തനാര്‍ബുദം തിരിച്ചറിയാന്‍ സഹായിക്കും
സ്തനാര്‍ബുദം നേരത്തെ മനസ്സിലാക്കാന്‍ ഹൈടെക് ബ്രാ. മെക്‌സിക്കൊക്കാരനായ ജൂലിയന്‍ റിയോസ് എന്ന 13കാരനാണ് ഈ കണ്ടുപിടുത്തം നടത്തിയിരിക്കുന്നത്.
രണ്ടാം തവണയും തന്റെ അമ്മയ്ക്ക് സ്തനാര്‍ബുദം വന്ന് സ്തനങ്ങള്‍ നഷ്ടപ്പെട്ടപ്പോഴാണ് ഇത്തരത്തില്‍ ഒരു കണ്ടുപിടിത്തം നടത്താന്‍ ഇടയായത്.
സ്ത്രീകളുടെ ജീവിത നിലവാരം ഉയര്‍ത്തി സ്തനാര്‍ബുദം സ്വന്തമായി കണ്ടെത്തുന്നതിനുള്ള വഴികളെ പരമാവധി പ്രോത്സാഹിപ്പിക്കുന്നതിനും ഇവര്‍ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു.
സ്തനങ്ങളുടെ പ്രതലങ്ങളില്‍ സെന്‍സറുകള്‍ ഘടിപ്പിച്ചാണ് ഹൈടെക്ക് ബ്രാ നിര്‍മ്മിച്ചിരിക്കുന്നത്. ഇത് സ്തനങ്ങളിലെ ചൂട്, പാടുകള്‍, നിറം എന്നിവ പരിശോധിക്കും. എന്തെങ്കിലും അസ്വാഭാവികത കണ്ടാല്‍ മുന്നറിയിപ്പ് നല്‍കുകയും ചെയ്യുന്നതാണ് ഈ ബ്രാ.
അസ്വാഭാവികമായ മുഴകള്‍ രൂപപ്പെട്ടാല്‍ അതിലേക്ക് കൂടുതല്‍ രക്തയോട്ടം ഉണ്ടാകുകയും, ചൂട് അനുഭവപ്പെടുകയും ചെയ്യുമെന്ന് ജൂലിയന്‍ പറഞ്ഞു. ഈ സംവിധാനത്തിന് ഇവ കണ്ടെത്താന്‍ കഴിയും.
ഇതിനായി അഞ്ചു വര്‍ഷമായി പഠനത്തിലാണ് ജൂലിയന്‍. ഇയാള്‍ക്കൊപ്പം രണ്ട് സുഹൃത്തുക്കളും കണ്ടുപിടിത്തത്തിന് സഹായവുമായുണ്ടായിരുന്നു. ആഗോള വിദ്യാര്‍ത്ഥി സംരംഭക പുരസ്‌കാരം ഇതിലൂടെ ജൂലിയനെ തേടിയെത്തിയിരുന്നു.
https://www.facebook.com/Malayalivartha