പ്രേമിച്ചില്ലെങ്കില്‍ ചാടുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി അഞ്ചാംനില കെട്ടിടത്തിന്റെ മുകളില്‍ കയറിയ എഞ്ചിനീയര്‍ക്ക് സംഭവിച്ചത്
എങ്ങനേയും യുവതിയുടെ പ്രണയസമ്മതം വാങ്ങാനായി കെട്ടിടത്തിന് മുകളില്‍ കയറി ചാടുമെന്ന് ഭീഷണിപ്പെടുത്തിയ യുവ എഞ്ചിനീയര്‍ക്ക് സംഭവിച്ചത് മറ്റൊരു ദുരന്തം. അഞ്ചു നിലയുള്ള ബില്‍ഡിംഗിന് മുകളില്‍ നിന്നാണ് ആത്മഹത്യ ഭീഷണി മുഴക്കിയത്. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് മാത്രമാണ് ഇയാള്‍ക്ക് സോഫ്റ്റ്വേര്‍ എഞ്ചിനീയറായി ജോലി കിട്ടിയത്.
കുകട്പള്ളിയിലെ അഡ്ഡഗുട്ട സൊസൈറ്റിയില്‍ താമസിക്കുന്ന ജഗദീഷിന് മിയാപൂരിലെ ജനപ്രിയ അപ്പാര്‍ട്ട്മെന്റില്‍ താമസിക്കുന്ന മറ്റൊരു സോഫ്റ്റ്വേര്‍ എഞ്ചിനീയറായ 24 കാരിയോട് കടുത്ത പ്രണയം തോന്നിയിരുന്നെങ്കിലും പെണ്‍കുട്ടി അനുകൂലമായി ഇതുവരെ പ്രതികരിച്ചിരുന്നില്ല. പെണ്‍കുട്ടിയുടെ ഹൃദയം സ്വന്തമാക്കാന്‍ വേണ്ടി പിന്നാലെ കൂടിയ ജഗദീഷ് പല കാര്യവും പറഞ്ഞ് ഭീഷണിപ്പെടുത്തുക പതിവായിരുന്നെങ്കിലൂം പെണ്‍കുട്ടി ഗൗനിച്ചിരുന്നില്ല.
പ്രണയിക്കാന്‍ യുവതിയെ നിരന്തരം പ്രേരിപ്പിച്ചുകൊണ്ടിരുന്ന ജഗദീഷ് കഴിഞ്ഞ ദിവസം പെണ്‍കുട്ടി താമസിക്കുന്ന അപ്പാര്‍ട്ട്മെന്റില്‍ എത്തിച്ചേരുകയും പെണ്‍കുട്ടി അഞ്ചാനിലയുടെ മുകളിലാണെന്ന് മനസ്സിലാക്കുകയും ചെയ്തു.
തുടര്‍ന്ന് അവിടെയെത്തുകയും തന്നെ ഇഷ്ടമാണെന്ന് പറഞ്ഞില്ലെങ്കില്‍ ചാടി മരിക്കുമെന്ന് ഭീഷണി മുഴക്കുകയും പിന്നീട് പാരപ്പെറ്റില്‍ പിടിച്ചുകൊണ്ടു നിന്ന ഇയാള്‍ തൂങ്ങിയാടാനും തുടങ്ങി. ഭയന്നുപോയ യുവതിയും കൂട്ടുകാരും വാച്ച്മാനെ വിളിക്കുകയും അയാള്‍ ഓടിയെത്തി അരികില്‍ എത്തിയതും ജഗദീഷ് വഴുതി താഴെ വീണു. വീഴ്ചയുടെ ആഘാതത്തില്‍ അപ്പോള്‍ തന്നെ യുവാവ് തത്ക്ഷണം മരിക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha