മറയൂര്‍ മലനിരകളില്‍ തകരമുത്തികള്‍ ഒരുക്കുന്ന ശലഭവസന്തം
കാലവര്‍ഷത്തിനു മുന്നോടിയായി മറയൂരില്‍ സഞ്ചാരികള്‍ക്കു വിരുന്നൊരുക്കി ശലഭവസന്തം. കഴിഞ്ഞ ഒരാഴ്ചയായി തകരമുത്തി വിഭാഗത്തില്‍പ്പെടുന്ന ശലഭങ്ങളുടെ ദേശാടനം ഏറിയതായാണ് റിപ്പോര്‍ട്ടുകള്‍.
ഇളം പച്ചനിറത്തിലാണ് മോട്ടില്‍ എമിഗ്രന്റ് എന്ന തകരമുത്തികള്‍ കാണപ്പെടുന്നത്. ചിന്നാര്‍, മറയൂര്‍ മലനിരകളില്‍ മിനിറ്റില്‍ 200 മുതല്‍ 300 ഓളം തകരമുത്തികള്‍ കടന്നുവരുന്നതായി നിരീക്ഷകര്‍ വ്യക്തമാക്കുന്നു.
കാലാവസ്ഥ വ്യതിയാനത്തെ അതിജീവിക്കാനും വംശം നിലനിര്‍ത്താനുമാണ് തകരമുത്തികള്‍ ദേശാടനം നടത്തുന്നത്.
കേരളത്തില്‍ തെക്ക് നിന്ന് വടക്കോട്ടാണ് സാധാരണയായി തകരമുത്തികളുടെ ദേശാടനം.
മഴക്കാലത്തിന്റെ വരവറിയിച്ചാണ് തകരമുത്തികള്‍ എത്തുന്നതെന്ന് സമീപവാസികള്‍ പറയുന്നു.
https://www.facebook.com/Malayalivartha