ലാവ ഒഴുകി ഉണ്ടായ കിലോമീറ്ററുകള്‍ നീളമുള്ള തുരങ്കങ്ങള്‍ക്ക് ഉള്ളിലെ മനോഹര കാഴ്ചകള്‍
ഓസ്‌ട്രേലിയയിലെ ക്യൂന്‍സ്ലാന്‍ഡിലെ രഹസ്യങ്ങള്‍ ഒളിച്ചു വെച്ചിരിക്കുന്ന തുരങ്കങ്ങള്‍ എല്ലാവരേയും അതിശയിപ്പിക്കുന്നു. ഒരുകാലത്ത് ചൂടുവമിക്കുന്ന ലാവ ഒഴുകിയിരുന്ന കിലോമീറ്ററുകള്‍ നീളമുള്ള ഈ തുരങ്കങ്ങള്‍ ഇപ്പോള്‍ ശ്രദ്ധേയമാകുകയാണ്.
19,0000 വര്‍ഷങ്ങള്‍ക്കു മുമ്പ് പൊട്ടിയൊലിച്ച ഒരു അഗ്‌നിപര്‍വതത്തിന്റെ ലാവയാണ് ഈ തുരങ്കങ്ങളെ സൃഷ്ടിച്ചത്. അവശേഷിക്കുന്ന ഇവയില്‍ പ്രകൃതി വളര്‍ത്തിയ മായാക്കാഴ്ചയാണ് നിലവില്‍.
പുല്‍മേടുകള്‍ക്കൊണ്ട് പ്രകൃതി ഒരുക്കിയ പട്ടുമെത്തയില്‍ ഇന്ന് അധിവസിക്കുന്നത് വെള്ളത്തിലും കരയിലുംആകാശത്തുമായി ജീവിക്കുന്ന നിരവധി ജീവജാലങ്ങളാണ്.
കാര്‍ബണ്‍ ഡയോക്‌സൈഡിന്റെ അളവ് കൂടുതലായതിനാല്‍ അതുമായി പൊരുത്തപ്പെട്ടു ജീവിക്കാനാവുന്ന ജീവജാലങ്ങളാണ് ഈ മായാലോകത്ത് വിഹരിക്കുന്നത്. ഇടയ്ക്കിടയ്ക്കായി കൂറ്റന്‍ മരങ്ങളും തുരങ്കത്തെ മറികടന്ന് വളര്‍ന്നതും ആരെയും അതിശയിപ്പിക്കും.
ഉണ്ടാറാ എന്നറിയപ്പെടുന്ന ഈ തുരങ്കങ്ങളെ ദേശീയ പാര്‍ക്കായാണ് ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ളത്. അഗ്‌നിപര്‍വത സ്‌ഫോടനം സൃഷ്ടിച്ച ലോകത്തെ ഏറ്റവും വലിയ തുരങ്കങ്ങളാണ് ഉണ്ടാറയിലേത്.
https://www.facebook.com/Malayalivartha