ഇന്ത്യയ്ക്ക് ഒന്നാം സ്ഥാനമുള്ള ഏതാനും കൗതുകരമായ മേഖലകള്‍
ഒട്ടനവധി സവിശേഷതകളുള്ള രാജ്യമാണ് നമ്മുടെ ഇന്ത്യ. ബഹിരാകാശരംഗത്തും, ഭക്ഷ്യരംഗത്തുമൊക്കെ ഇന്ത്യയ്ക്ക് മാത്രം അവകാശപ്പെട്ട പ്രത്യേകതകളുണ്ട്. എന്നാല്‍ നമ്മള്‍ ഇന്ത്യക്കാരില്‍ പലര്‍ക്കും ഇന്ത്യയുടെ ഈ സവിശേഷതകളെക്കുറിച്ച് അധികമൊന്നും അറിയില്ല. ഇവിടെയിതാ, ഇന്ത്യയെക്കുറിച്ച് അധികമാര്‍ക്കും അറിയാത്ത രസകരമായ ചില കാര്യങ്ങള്‍ പങ്കുവെയ്ക്കുന്നു.
1. ആദ്യശ്രമത്തില്‍ ചൊവ്വാദൗത്യം വിജയിപ്പിച്ച രാജ്യം
ചൊവ്വാദൗത്യം വിജയകരമായി പൂര്‍ത്തീകരിച്ച നാലു രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. എന്നാല്‍ ആദ്യശ്രമത്തില്‍ തന്നെ ചൊവ്വാദൗത്യം വിജയിപ്പിച്ച ആദ്യ രാജ്യമെന്ന നേട്ടവും ഇന്ത്യയ്ക്ക് സ്വന്തമാണ്.
2. ലോകത്തിലെ ആദ്യത്തെ ഉദ്യാന ശവകുടീരം
ലോകത്തിലെ തന്നെ ആദ്യ ഉദ്യാന ശവകുടീരം നിര്‍മ്മിച്ചത് ഇന്ത്യയിലാണ്. മുഗള്‍ ചക്രവര്‍ത്തിയായിരുന്ന ഹുമയൂണിന്റെ സ്മരണയ്ക്കായാണ് ഉദ്യാനശവകുടീരം നിര്‍മ്മിച്ചത്.
3. ഏറ്റവുമധികം സസ്യാഹാരികള്‍ ഉള്ള നാട്
സസ്യാഹാരത്തിന് ഏറ്റവുമധികം പ്രാധാന്യമുള്ള രാജ്യമാണ് ഇന്ത്യ. അതുപോലെ തന്നെ ലോകത്ത് ഏറ്റവുമധികം സസ്യാഹാരികള്‍ ഉള്ള രാജ്യം ഇന്ത്യയാണ്.
4. ഏറ്റവുമധികം പാല്‍ ഉല്‍പാദിപ്പിക്കുന്ന രാജ്യം
ലോകത്ത് ഏറ്റവുമധികം കന്നുകാലികള്‍ ഉള്ള രാജ്യം ഇന്ത്യയാണ്. അതുകൊണ്ടുതന്നെ ലോകത്ത് ഏറ്റവുമധികം പാല്‍ ഉല്‍പാദിപ്പിക്കുന്ന രാജ്യമെന്ന നേട്ടവും ഇന്ത്യയ്ക്ക് സ്വന്തമാണ്.
5. എല്ലാ പ്രധാന മതങ്ങളുടെയും നാട്
ലോകത്തെ പ്രധാനപ്പെട്ട മതങ്ങളായ ഹിന്ദു, മുസ്ലീം, ക്രിസ്ത്യന്‍, ബുദ്ധിസം, സിഖ്, ജൈനമതം എന്നിവയിലെല്ലാം ഉള്‍പ്പെട്ട വിശ്വാസികളുള്ള അപൂര്‍വ്വം രാജ്യങ്ങളിലൊന്നാണ് ഇന്ത്യ.
6. ഏറ്റവും ഉയരത്തിലുള്ള ക്രിക്കറ്റ് മൈതാനം
ക്രിക്കറ്റ് ഇന്ത്യയില്‍ ഒരു മതം പോലെയാണ്. ലോകത്ത് ഏറ്റവും ഉയരത്തില്‍ ക്രിക്കറ്റ് മൈതാനം സ്ഥിതിചെയ്യുന്ന രാജ്യമാണ് ഇന്ത്യ. ഹിമാചല്‍ പ്രദേശിലെ ധര്‍മ്മശാലയിലെ ക്രിക്കറ്റ് മൈതാനം സമുദ്രനിരപ്പില്‍ നിന്ന് 2500 മീറ്റര്‍ ഉയരത്തിലാണ്.
7. ഏറ്റവും വലിയ തപാല്‍ ശൃംഖല
ലോകത്തെ ഏറ്റവും വലിയ തപാല്‍ ശൃംഖല ഇന്ത്യയുടേതാണ്.
8. ഏറ്റവും വലിയ റോഡ് ശൃംഖല
ലോകത്തെ ഏറ്റവും വലിയ റോഡ് ശൃംഖലയുള്ള രാജ്യം ഇന്ത്യയാണ്. ഏകദേശം 32 ലക്ഷത്തോളം ദൈര്‍ഘ്യമുള്ള റോഡ് ശൃംഖലയാണ് ഇവിടെയുള്ളത്.
9. ലോകത്തെ ഏറ്റവും പഴക്കംചെന്ന സര്‍വ്വകലാശാല
ശിലായുഗ കാലം മുതല്‍ക്കേ വിദ്യാഭ്യാസത്തിന് പ്രാധാന്യം നല്‍കിയവരാണ് ഇന്ത്യക്കാര്‍. ലോകത്തെ ഏറ്റവും പഴക്കം ചെന്ന സര്‍വകലാശാല ഇന്ത്യയിലാണ്. ബിസി 700-ല്‍ സ്ഥാപിതമായ തക്ഷശിലയാണ് പഴക്കംചെന്ന സര്‍വ്വകലാശാല.
10. ഏറ്റവുമധികം സ്വര്‍ണം വാങ്ങുന്ന രാജ്യം
സ്വര്‍ണമെന്ന മഞ്ഞലോകത്തെ ഇന്ത്യക്കാര്‍ ഒരുപാട് പ്രണയിക്കുന്നു. അതുകൊണ്ടാകണം, ലോകത്ത് ഏറ്റവുമധികം സ്വര്‍ണം വാങ്ങുന്ന രാജ്യം എന്ന നേട്ടം ഇന്ത്യയ്ക്ക് സ്വന്തമായത്.
11. ചെസ് ലോകത്തിന് സമ്മാനിച്ച രാജ്യം
ചെസ് എന്ന കായികയിനത്തിന്റെ ആദ്യകാലരൂപമായിരുന്ന ചതുരംഗം ഇന്ത്യക്കാരുടെ സംഭാവനയാണ്. ചരിത്രാതീത കാലത്ത് നാട്ടുരാജാക്കന്മാര്‍ തമ്മില്‍ ചതുരംഗ മല്‍സരത്തില്‍ ഏര്‍പ്പെടാറുണ്ടായിരുന്നു.
12. ശസ്ത്രക്രിയ ഇന്ത്യയുടെ കണ്ടെത്തല്‍
വൈദ്യശാസ്ത്രരംഗത്ത് വിപ്ലവകരമായ മാറ്റംകൊണ്ടുവന്ന ശസ്ത്രക്രിയ ഇന്ത്യയുടെ സംഭാവനയാണ്. ഏകദേശം 3000 കൊല്ലങ്ങള്‍ക്ക് മുന്‍പും ഇന്ത്യയില്‍ ശസ്ത്രക്രിയകള്‍ നടന്നിട്ടുണ്ട്.
13. ലോകത്ത് ഏറ്റവുമധികം മുസ്ലീംപള്ളികള്‍ ഉള്ള രാജ്യം
ലോകത്ത് തന്നെ ഏറ്റവുമധികം മുസ്ലീങ്ങളുള്ള രാജ്യങ്ങളില്‍ രണ്ടാം സ്ഥാനമാണ് ഇന്ത്യയ്‌ക്കെങ്കിലും ഏറ്റവുമധികം മുസ്ലീംപള്ളികളുള്ള രാജ്യത്തിന്റെ കാര്യത്തില്‍ ഒന്നാം സ്ഥാനമാണ് ഇന്ത്യയ്ക്ക്.
14. ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ വിമാനത്താവളം
വലിപ്പത്തിന്റെ കാര്യത്തില്‍ ലോകത്തെ രണ്ടാമത്തെ വിമാനത്താവളം ഇന്ത്യയിലേതാണ്. ദില്ലി ഇന്ദിരാഗാന്ധി വിമാനത്താവളമാണിത്.
15. ലോകത്ത് ഏറ്റവുമധികം ഇംഗ്ലീഷ് സംസാരിക്കുന്നവരുള്ള രാജ്യം
ലോകത്ത് ഏറ്റവുമധികം ഇംഗ്ലീഷ് സംസാരിക്കുന്നവരുള്ള രാജ്യം ബ്രിട്ടനോ അമേരിക്കയോ കാനഡയോ അല്ല. നമ്മുടെ ഇന്ത്യയാണ്.
https://www.facebook.com/Malayalivartha