ഷോറൂമില്‍ എക്‌സിക്യൂട്ടിവിനു പകരം കോട്ടും ടൈയുമിട്ട് നായക്കുട്ടി ആണെങ്കില്‍...
കാര്‍ മേടിക്കാന്‍ ഷോറൂമില്‍ ചെല്ലുമ്പോള്‍ കോട്ടും ടൈയും കെട്ടി ഷര്‍ട്ട് ഇന്‍സേര്‍ട്ട് ചെയ്ത് നമ്മളെ സ്വീകരിക്കാന്‍ നില്‍ക്കുന്നത് കോട്ടും ടൈയുമിട്ട് ഒരു നായക്കുട്ടി ആണെങ്കിലോ?
ഷോറൂമില്‍ കയറുമ്പോള്‍ ഒരു എക്‌സിക്യൂട്ടിവ് നമ്മെ സ്വീകരിക്കാനെത്തും എന്നാവും എല്ലാവരുടെയും മനസിലുള്ളത്. പക്ഷെ നമ്മള്‍ ഷോറൂമില്‍ ചെല്ലുന്‌പോള്‍ ഇതേ രൂപത്തില്‍ ഒരു നായക്കുട്ടി നിന്നാല്‍... ആര്‍ക്കെങ്കിലും സങ്കല്‍പ്പിക്കാന്‍ സാധിക്കുമോ?
എന്നാല്‍ ഗ്രിഫണ്‍ ഇനത്തില്‍ പെട്ട ബ്രൂസ് ഗ്രിഫിന്‍ എന്ന് പേരുള്ള നാലു വയസുകാരന്‍ നായയാണ് ഇപ്പോള്‍ യൂട്യൂബിലെ താരമായിരിക്കുന്നത്. സാങ്കല്‍പ്പികമായി ഒരു കാര്‍ ഷോറൂമിന്റെ പരസ്യത്തിനെന്ന പോലെ കോട്ടും ടൈയുമെല്ലാം കെട്ടി ഈ നായക്കുട്ടിയെ അണിയിച്ചൊരുക്കിയിരിക്കുകയാണ്.
ഈ നായക്കുട്ടിയുടെ ഉടമ ഇതിനെ പലതരത്തിലുള്ള വസ്ത്രങ്ങള്‍ ധരിപ്പിച്ച് അണിയിച്ചൊരുക്കി വ്യത്യസ്ത ആശയങ്ങളില്‍ വീഡിയോ തയാറാക്കി അതിന്റെ ദൃശ്യങ്ങള്‍ യൂട്യൂബില്‍ പോസ്റ്റ് ചെയ്തതാണ് വൈറലായി മാറിയത്.
https://www.facebook.com/Malayalivartha