ചൈനയിലുമുണ്ട് ദോശ......
ദോശ ദക്ഷിണേന്ത്യക്കാരുടെ ഭക്ഷണമായിട്ടാണ് ഇന്ത്യ ഒട്ടാകെ അറിയപ്പെടുന്നത്. സൗത്ത് ഇന്‍ഡ്യന്‍ ഡെലിക്കസിയുടെ കൂട്ടത്തില്‍ തന്നെയാണ് രാജ്യത്തിനു പുറത്തും ദോശയുടെ സ്ഥാനം.
കേരളത്തില്‍ തന്നെ ദോശകള്‍ പലതരം ഉണ്ട്. തട്ടുദോശ മുതല്‍ രണ്ട് പാത്രങ്ങളിലായി വിളമ്പുന്ന പേപ്പര്‍ റോസ്റ്റ് വരെ. വ്യത്യസ്ഥതയുള്ള നൂറുകണക്കിന് ദോശകളുമായി നിരവധികടകളും കേരളത്തിലുണ്ട്.
എന്നാല്‍ ആയിരക്കണക്കിന് കിലോമീറ്റര്‍ അകലെ ചൈനയിലെ ഒരു ഗ്രാമത്തിലും ദോശയുണ്ടെന്ന് കേട്ടാലോ?
അഞ്ച് തരം മാവ് കൊണ്ടുണ്ടാക്കുന്ന സൂപ്പര്‍ മടക്ക് ദോശയാണ് ചൈനയിലുള്ളത്. രാധാ നാരായണന് എന്ന യുവതി ഷൂട്ട് ചെയ്ത ഈ ദോശയുണ്ടാക്കല്‍ ഇപ്പോള്‍ മലയാളികള്‍ക്കിടയില്‍ വൈറലായിരിക്കുന്നു.
https://www.facebook.com/Malayalivartha