പച്ചക്കറി ബൊക്കെ കിട്ടിയ ആഹ്ലാദത്തില്‍ കൃഷിമന്ത്രി
പച്ചക്കറി വികസനപദ്ധതി ഉദ്ഘാടനം ചെയ്യാന്‍ കോട്ടയം സി.എസ്.ഐ. റിട്രീറ്റ് സെന്ററിലെത്തിയതാണ് കൃഷിമന്ത്രി വി.എസ്. സുനില്‍കുമാര്‍.
സ്വീകരണത്തിന്റെ ഭാഗമായി കൈയില്‍ കിട്ടിയ ബൊക്കെ കണ്ടപ്പോള്‍ മന്ത്രിയ്ക്ക് കൗതുകമായി. പൂക്കള്‍ക്ക് പകരം അവിയല്‍ കഷ്ണങ്ങള്‍ കൊണ്ടുള്ള ബൊക്കെ ആയിരുന്നു മന്ത്രിയ്ക്ക് കിട്ടിയത്.
കൗതുകം തുടിക്കുന്ന 'പച്ചക്കറി ബൊക്കെ'യും ഒരു കാര്‍ഷികമൂല്യവര്‍ധിത ഉത്പന്നമായി കാണണമെന്നായി മന്ത്രി. ഇത്തരം കാര്‍ഷികമൂല്യവര്‍ധിത ഉത്പന്നങ്ങളുടെ കുറവാണ് കേരളത്തില്‍ കൃഷിയെ പ്രതികൂലമായി ബാധിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
വിജയകരമായി പച്ചക്കറി കൃഷി ചെയ്ത സ്‌കൂളുകള്‍, അധ്യാപകര്‍, വിദ്യാര്‍ഥികള്‍ എന്നിവര്‍ക്കുള്ള അവാര്‍ഡുകള്‍ മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥും മികച്ച കര്‍ഷകര്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കുള്ള അവാര്‍ഡുകള്‍ മന്ത്രി വി.എസ്. സുനില്‍ കുമാറും വിതരണം ചെയ്തു.
https://www.facebook.com/Malayalivartha