ടെലിവിഷന്‍ അവതാരകയെ പരസ്യമായി ചുംബിച്ചതിന് ടെന്നീസ് താരത്തെ ഫ്രഞ്ച് ഓപ്പണില്‍ നിന്ന് പുറത്താക്കി;വീഡിയോ കാണൂ...
ലൈവ് ടെലികാസ്റ്റിനിടയില്‍ ടെലിവിഷന്‍ അവതാരകയെ ചുംബിച്ചതിന് ടെന്നീസ് താരം മാക്സിം ഹാമോയേ സംഘാടകര്‍ ഫ്രഞ്ച് ഓപ്പണില്‍ നിന്നും പുറത്താക്കി. ഹമോവിന്റെ പ്രവര്‍ത്തി ആക്ഷേപാര്‍ഹമാണെന്ന് സംഘാടകര്‍ പറഞ്ഞു.
യൂറോസ്പോര്‍ട്ട് ചാനലിന്റെ റിപ്പോര്‍ട്ടര്‍ മാലി തോമസിനോടാണ് ഹാമോ അപമാര്യദയായി പെരുമാറിയത്. ആദ്യത്തെ തോല്‍വിക്കു ശേഷം ഹാമോയുടെ പ്രതികരണം എടുക്കാന്‍ എത്തിയ മാലിയയുടെ തോളില്‍ കൈ ഇട്ട് ഇയാള്‍ ബലമായി ചുംബിക്കുകയായിരുന്നു.
ലോക 287-ാം നമ്പര്‍ ടെന്നീസ് താരമാണ് ഹാമോ. അതേസമയം ഇത്തരത്തിലൊരു പെരുമാറ്റം ഒരു യുവ ടെന്നീസ് താരത്തില്‍ നിന്നുണ്ടായത് തികച്ചും അപഹാസ്യമാണെന്നും പ്രോഗ്രാമിനിടയില്‍ അല്ലായിരുന്നെങ്കില്‍ തീര്‍ച്ചയായും താനയാളെ അടിക്കുമായിരുന്നെന്ന് മാലി തോമസ് പറഞ്ഞു.
മാധ്യമ പ്രവര്‍ത്തകയോടുള്ള മോശമായ പെരുമാറ്റത്തെ തുടര്‍ന്ന് ഇയാളുടെ അംഗീകാരം എടുത്ത് കളയാന്‍ തീരുമാനിക്കുകയായിരുന്നെന്ന് റൊണാള്‍ഡ് ഗാരോസ് പ്രസ്താവനയില്‍ പറഞ്ഞു.
നേരത്തെ ക്രിക്കറ്റ് താരം ക്രിസ് ഗെയിലിനെ അഭിമുഖം ചെയ്യാനെത്തിയ വനിതാ റിപ്പോര്‍ട്ടര്‍ക്കും ഈ ദുരനുഭവം ഉണ്ടായിട്ടുണ്ട്. റിപ്പോര്‍ട്ടറുടെ ചോദ്യത്തിന് ഉത്തരം പറയുന്നതിന് പകരം ക്രിസ് ഗെയില്‍ അവരോട് നിങ്ങളുടെ കണ്ണുകള്‍ വളരെ ഭംഗിയുള്ളതാണ്, ഈ ഗെയിം നമുക്ക് വിജയിക്കാന്‍ സാധിക്കും അതിനു ശേഷം നമുക്ക് വീണ്ടും കാണാം എന്നും പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha