റോഡിനടിയിലൂടെ പോകുന്ന ജല പൈപ്പ് പൊട്ടിത്തെറിച്ച് വാഹനങ്ങള്‍ തെറിച്ചുപൊങ്ങുന്നതിന്റെ വീഡിയോ
യുക്രൈനിന്റെ തലസ്ഥാനമായ കീവില്‍ തിങ്കളാഴ്ച ഉണ്ടായ പൊട്ടിത്തെറി ശബ്ദം കേട്ട് പ്രദേശവാസികള്‍ നടുങ്ങി. എന്താണ് സംഭവിച്ചതെന്നറിയാതെ ജനങ്ങള്‍ പരിഭ്രാന്തരായി. റോഡില്‍ നിര്‍ത്തിയിട്ടിരുന്ന കാറുകള്‍ തകര്‍ന്നു.
പിന്നീടാണ് മനസ്സിലായത് റോഡിനടിയിലൂടെ പോകുന്ന ഭൂഗര്‍ഭജല പൈപ്പ് പൊട്ടിത്തെറിച്ചതാണെന്ന്. ദൃശ്യങ്ങള്‍ സമീപത്തെ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്.
പൊട്ടിത്തെറിയുടെ ആഘാതത്തില്‍ മണ്ണും ജലവും ഏഴ് നിലകളോളം ഉയര്‍ന്നതായി പ്രദേശവാസികള്‍ പറഞ്ഞു. സമീപത്ത് പ്രവര്‍ത്തിച്ചുവന്ന സ്ഥാപനങ്ങള്‍ക്ക് കനത്ത നാശ നഷ്ടങ്ങളുണ്ടായി. ജനലുകള്‍ തകരുകയും കാറുകള്‍ കേടാകുകയും ചെയ്തു.
പൊട്ടിത്തെറിക്ക് തൊട്ടുമുമ്പ് ഒരു സ്ത്രീ റോഡിലൂടെ നടന്നുപോകുന്നത് ദൃശ്യങ്ങളില്‍ പതിഞ്ഞിട്ടുണ്ട്. അവര്‍ക്ക് എന്തുപറ്റിയെന്ന് വ്യക്തമല്ല. സ്ത്രീയെക്കുറിച്ച് അധികൃതര്‍ അന്വേഷണം തുടങ്ങിയിട്ടുണ്ട്. പൈപ്പ് പൊട്ടിത്തെറിക്കാനുണ്ടായ കാരണം എന്താണെന്നും ഇതുവരെ വ്യക്തമായിട്ടില്ല.
https://www.facebook.com/Malayalivartha