517 വര്‍ഷം പഴക്കമുള്ള സ്വര്‍ണ്ണഖുറാന്‍ മലയാളി സ്വന്തമാക്കി
ഓട്ടോമന്‍ സാമ്രാജ്യത്തിന്റെ കൈവശമായിരുന്ന 517 വര്‍ഷം പഴക്കമുള്ള ഖുര്‍ആന്‍ ഇനി അബുദാബിയിലുള്ള മലയാളിയ്ക്ക് സ്വന്തം. രണ്ടു കിലോ ഭാരം വരുന്ന സുവര്‍ണ ഗ്രന്ഥത്തിന് 12 കോടിയിലേറെയാണ് മതിപ്പു വില. വിജ്ഞാനത്തിന്റെ താക്കോലായി കരുതപ്പെടുന്ന അമൂല്യ ഗ്രന്ഥമാണ് ഖുര്‍ആന്‍. ഇത് കരസ്ഥമാക്കിയത് നാദാപുരം സ്വദേശിയായ ഹാരിസ് ആണ്.
22 കാരറ്റ് സ്വര്‍ണത്തില്‍ പൂര്‍ണമായും കൈകൊണ്ട് എഴുതിയതാണ് ഇതിലെ എല്ലാ ആയത്തുകളും. രണ്ടു കിലോ ഭാരം വരുന്ന സ്വര്‍ണ ഖുര്‍ആന് 70 ലക്ഷം ദിര്‍ഹം അഥവാ 12 കോടിയിലേറെയാണ് മതിപ്പു വില. എ ഡി 16 -ാം നൂറ്റാണ്ടില്‍ നിര്‍മ്മിയ്ക്കപ്പെട്ട ഈ ഖുര്‍ആന്‍ മലേഷ്യയിലുള്ള ഭാര്യാ സഹോദരനാണ് ഹാരിസിന് നല്‍കിയത്.
പതിനേഴര സെന്റിമീറ്റര്‍ വീതിയും ഇരുപതിനാലു സെന്റിമീറ്റര്‍ നീളവും ഉള്ള ഖുര്‍ആന്‍ ചൈനയില്‍ നിര്‍മ്മിച്ചതാണെന്ന് രേഖകള്‍ വ്യക്തമാക്കുന്നു.എ ഡി 14 മുതല്‍ 18 വരെ എകദേശം 50 വര്‍ഷം ഇത് ഓട്ടോമന്‍ സാമ്രാജ്യത്തിന്റെ കൈവശമായിരുന്നു ആദ്യം.
പിന്നീട് 339 വര്‍ഷം ചൈനയിലെ മുസ്ലിം ടീച്ചേര്‍സ് സൂക്ഷിച്ചു. സ്വര്‍ണ ഖുറാന്റെ എഴാമത് ഉടമസ്ഥനാണ് ഹാരിസ്. രണ്ടു വര്‍ഷത്തോളം സമയം എടുത്തു രേഖകള്‍ എല്ലാം ശരിയാക്കിയതിനു ശേഷമാണ് ഖുര്‍ആന്‍ പ്രതി മലേ്ഷ്യയില്‍ നിന്നും അബുദാബിയില്‍ എത്തിച്ചത്.
ഈ അമൂല്യ സാമ്പത്തിനെക്കുറിച്ചു പുറം ലോകമറിയണം, ചരിത്ര വിദ്യാര്‍ഥികള്‍ക്ക് ഉപകരിയ്ക്കണം എന്ന് ആഗ്രഹമുള്ളതിനാല്‍ സ്വര്‍ണ ഖുര്‍ആന്‍ എതെങ്കിലും മ്യൂസിയത്തിനു കൈമാറുകയാണ് ലക്ഷ്യം. ഇക്കാര്യം അറബ് രാജകുടുംബങ്ങളുടെയും പുരാവസ്തു ഗവേഷണകേന്ദ്രത്തിന്റെയും ശ്രദ്ധയില്‍പെടുത്താന്‍ ഒരുങ്ങുകയാണ് ഈ നാദാപുരംകാരന്‍.
(
https://www.facebook.com/Malayalivartha