വാഴപ്പഴത്തിന്റെ ചേല് കണ്ടോ...?
നിങ്ങളുടെ കൈയ്യില്‍ ഒരു പഴം നല്‍കിയാല്‍ നിങ്ങള്‍ എന്തുചെയ്യും? അതെന്തു ചോദ്യം... പഴുത്ത് പാകമായതാണെങ്കില്‍ അത് തിന്നുന്നതിന് മറ്റ് തടസ്സങ്ങളെന്തെങ്കിലും ഉണ്ടോ എന്നു നോക്കും. അനുകൂല സാഹചര്യമാണെങ്കില്‍ ആ പഴം തിന്നും എന്നാവും മിക്കവരുടേയും ഉത്തരം.
എന്നാല്‍, ഡച്ച് കലാകാരനായ സ്റ്റീഫന്‍ ബ്രഷിന്റെ കയ്യില്‍ ഒരു പഴം കിട്ടിയപ്പോള്‍ പുള്ളി അത് കഴിക്കാനൊന്നും മിനക്കെട്ടില്ല. പഴത്തിന്റെ തൊലി പൊളിച്ചു കളയാതെ അത് ചെത്തിയൊരുക്കി ഒരു കലാലോകം തന്നെ തീര്‍ക്കുകയാണുണ്ടായത്.
ഡൊണാള്‍ഡ് ഡക്കും ആമയും കുതിരയും എന്നു വേണ്ട ജര്‍മ്മനിയിലെ രണ്ടായിരം വര്‍ഷം പഴക്കമുള്ള നഗരമായ കോളേയ്ന്‍ വരെ പഴത്തൊലിയില്‍ തീര്‍ത്തിട്ടുണ്ട്. യേശുക്രിസ്തുവിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പും ഇത്തരത്തില്‍ അദ്ദേഹം പഴത്തില്‍ ഡിസൈന്‍ ചെയ്തിട്ടുണ്ട്.
പഴത്തൊലിയില്‍ സ്റ്റീഫന്‍ തീര്‍ത്ത രൂപങ്ങള്‍ കാണൂ...
https://www.facebook.com/Malayalivartha