താഴെ കിടക്കുന്ന സെക്യൂരിറ്റി ജീവനക്കാരന്റെ മുകളിലൂടെ കാര്‍ ഓടിച്ചു പോകുന്ന ദൃശ്യങ്ങള്‍ പുറത്ത്
ചൈനയിലെ ഗുവാന്‍ഡോംഗില്‍ പാര്‍ക്കിംഗ് സ്ഥലത്തെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് ഒരു സെക്യൂരിറ്റി ജീവനക്കാരന്റെ മുകളിലൂടെ കാര്‍ ഓടിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരിക്കുന്നു.
വാഹനം എത്തുമ്പോള്‍ അവിടെ പാര്‍ക്ക് ചെയ്യാന്‍ സാധിക്കില്ല എന്ന് അറിയിച്ചുകൊണ്ട് സെക്യൂരിറ്റി ജീവനക്കാരന്‍ കാറിന് മുന്‍പില്‍ കയറി നില്‍ക്കുന്നു. എന്നാല്‍ സെക്യൂരിറ്റി ജീവനക്കാരനെ കാര്‍ കൊണ്ടുതന്നെ തള്ളിനീക്കികൊണ്ട് കാര്‍ മുന്നോട്ട് നീങ്ങുന്നത് വീഡിയോയില്‍ കാണാം. തന്റെ ശക്തി ഉപയോഗിച്ച് കാര്‍ വരാതിരിക്കാന്‍ സെക്യൂരിറ്റി ശ്രമിക്കുന്നതും കാണുന്നുണ്ട്.
തുടര്‍ന്ന് ആ കാര്‍ അവിടെ പാര്‍ക്ക് ചെയ്യുന്നത് തടയാന്‍ തനിക്കാവില്ലെന്ന് തിരിച്ചറിഞ്ഞ സെക്യൂരിററി ഉദ്യോഗസ്ഥന്‍ കാറിന് മുന്‍പില്‍ നീണ്ട് നിവര്‍ന്ന് കിടന്ന് തന്നെ കാര്‍ കൊണ്ട് ഉന്തി നീക്കിയതിലുള്ള പ്രതിഷേധം പ്രകടിപ്പിക്കുന്നു. അതിന് കാര്‍ ഡ്രൈവറുടെ മറുപടിയും തീര്‍ത്തും വ്യത്യസ്തമാണ്.
കാറിനു മുന്നില്‍ കിടക്കുന്ന ഇയാളുടെ ഇരുവശത്തുമായി കാറിന്റെ ചക്രങ്ങള്‍ വരുന്ന രീതിയില്‍ അയാളുടെ മുകളില്‍ കൂടി കാറോടിച്ചു പോകുകയുമാണ് ചെയ്യുന്നത്. ശരീരത്തിലൂടെ ടയര്‍ കയറിയിറങ്ങാത്തതിനാല്‍ സെക്യൂരിറ്റിക്ക് കാര്യമായ പരിക്കൊന്നും സംഭവിച്ചില്ലെന്നാണ് റിപ്പോര്‍ട്ട്.
https://www.facebook.com/Malayalivartha