ചൈനയുടെ തെരുവില്‍ ഭവനമൊരുക്കി പ്രതിഷേധം!
ദായി ഹൈഫെ എന്ന യുവ ഡിസൈനര്‍ അടുത്തിടെ ചൈനയിലെ ഒരു നഗരത്തിലേയ്ക്ക് കുടിയേറിയ ആളാണ്.
എന്നാല്‍ നഗരത്തിലെ ഭീമമായ ഭവനവാടക താങ്ങാനാകാതെ അവസാനം ഒരു കടുംകൈ കാണിച്ചു. വ്യവസ്ഥിതിയോടുള്ള പ്രതിഷേധം എന്ന നിലയില്‍ തെരുവില്‍ തന്നെ ഒരു ചെറുവീട് പണിതു താമസം തുടങ്ങി.
ഒരു മുട്ടയുടെ ആകൃതിയിലാണ് വീട്. ചൈനയിലെ ഒരു എക്‌സിബിഷനില്‍ കണ്ട് മനസ്സില്‍ കയറിയതാണത്രേ ഈ ഡിസൈന്‍.
ഒരു ചെറിയ കിടക്ക, മേശ, കസേര, വാട്ടര്‍ ടാങ്ക്. ഇത്രമാത്രമേ വീട്ടിനകത്തുള്ളൂ. രണ്ടു മീറ്ററാണ് വീടിന്റെ ഉയരം.
മുള കൊണ്ടുള്ള ഫ്രെയിമില്‍ വുഡന്‍ പാനല്‍ കൊണ്ടാണ് വീട് നിര്‍മിച്ചിരിക്കുന്നത്. പുറത്തെ ചട്ടക്കൂടില്‍ നട്ടിരിക്കുന്ന ചെടികള്‍ പച്ചപ്പിന്റെ ആവരണം നല്‍കുന്നു.
964 ഡോളറാണ് ഈ സ്ലീപിങ് പോഡിന്റെ വില.
https://www.facebook.com/Malayalivartha