105-ാം പിറന്നാളുമായി രാജ്യത്തെ ഏറ്റവും പഴക്കമുള്ള ട്രെയിന്‍; പഞ്ചാബ് മെയില്‍
രാജ്യത്തെ ഏറ്റവും പഴക്കമുള്ള ദീര്‍ഘദൂര ട്രെയിന്‍ ഇന്ന് 105 വര്‍ഷം പിന്നിടുന്നു. ബോംബെയില്‍ നിന്നും പാകിസ്താനിലെ പെഷവാറിലേക്ക് പുറപ്പെട്ട പഞ്ചാബ് മെയില്‍ ആണ് ജൂണ്‍ ഒന്നിന് 105 വര്‍ഷം ആഘോഷിക്കുന്നത്. 1912-ല്‍ ആയിരുന്നു ട്രെയിനിന്റെ കന്നിയാത്ര.
ആറ് കമ്പാര്‍ട്ട്‌മെന്റുകള്‍ ആയ.ിരുന്നു ട്രെയിനില്‍ ഉണ്ടായിരുന്നത്. ഇതില്‍ മൂന്നെണ്ണം യാത്രക്കാര്‍ക്കും അവശേഷിക്കുന്ന മൂന്നെണ്ണം പോസ്റ്റല്‍, ചരക്ക് നീക്കത്തിനുമാണ് മാറ്റിവച്ചത്. 96 പേര്‍ക്ക് യാത്ര ചെയ്യാവുന്ന കമ്പാര്‍ട്ടുമെന്റുകളില്‍ ആകെ മൂന്നു പേരാണ് കന്നിയാത്രയില്‍ ഒപ്പമുണ്ടായിരുന്നത്.
ബ്രിട്ടീഷ് ഇന്ത്യയിലെ ഏറ്റവും വേഗത കൂടിയ ട്രെയിന്‍ കൂടിയായിരുന്നു പഞ്ചാബ് മെയില്‍. 1914-ല്‍ ബോംബെയില്‍ നിന്നും ഡല്‍ഹിയിലെ 1541 കിലോമിറ്റര്‍ പിന്നിടാന്‍ 29 മണിക്കൂറും 30 മിനിറ്റുമാണ് ട്രെയിന്‍ എടുത്തത്. 1920-കളുടെ തുടക്കത്തില്‍ ട്രെയിനിന്റെ വേഗത വീണ്ടും കൂടി. 27 മണിക്കൂറും 10 മിനിറ്റും കൊണ്ട് ബോംബെയില്‍ നിന്നും ഡല്‍ഹിയില്‍ എത്താന്‍ പഞ്ചാബ് മെയിലിന് കഴിഞ്ഞു. ഇടയ്ക്ക് 18 സ്‌റ്റോപ്പുകളും ഉണ്ടായിരുന്നു.
ബോംബെ വിടി സ്‌റ്റേഷനില്‍ (നിലവിലെ ഛത്രപതി ശിവാസി ടെര്‍മിനസ് മുംബൈ) നിന്ന് സര്‍വീസ് ആരംഭിച്ച് ഇറ്റാര്‍സി, ആഗ്ര, ഡല്‍ഹി, അമൃത്സര്‍, ലാഹോര്‍ വഴിയാണ് പെഷാവര്‍ കന്റോണ്‍മെന്റില്‍ എത്തിയിരുന്നത്. വൈകാതെ ഇത് ദിവസേന സര്‍വീസ് ആയി മാറി.
വെള്ളക്കാരായ ഉന്നതര്‍ക്ക് വേണ്ടിയാണ് ട്രെയിന്‍ പ്രധാനമായും സര്‍വീസ് നടത്തിയിരുന്നത്. പിന്നീട് താഴ്ന്ന വിഭാഗത്തിനും ട്രെയിനില്‍ ഇടം ലഭിച്ചു. 1930-കളിലാണ് മൂന്നാമത്തെ കമ്പാര്‍ട്ട്‌മെന്റ് ട്രെയിനില്‍ ഉള്‍പ്പെടുത്തുന്നത്.
https://www.facebook.com/Malayalivartha