അച്ഛനു ശിക്ഷ വിധിക്കാന്‍ ജഡ്ജി പറഞ്ഞപ്പോള്‍ മകന്‍ വിധിച്ച ശിക്ഷ കൗതുകമുണര്‍ത്തി
മക്കള്‍ തെറ്റു ചെയ്താല്‍ മാതാപിതാക്കള്‍ അവരെ ശിക്ഷിക്കുകയും ശാസിക്കുകയുമൊക്കെ ചെയ്യാറുണ്ടല്ലോ? എന്നാല്‍ സ്വന്തം പിതാവ് ഒരു തെറ്റു ചെയ്യുകയും അതിനു ശിക്ഷ വിധിക്കേണ്ടത് മകനും ആണെന്ന സ്ഥിതി വന്നാലോ?
അമേരിക്കയിലെ റോഡ്‌ഐലന്റിലെ മുന്‍സിപ്പല്‍ കോര്‍ട്ടിലാണു സംഭവം. കാര്‍ തെറ്റായി പാര്‍ക്ക് ചെയ്തതിനു വിചാരണ നേരിടാന്‍ എത്തിയതായിരുന്നു ഒരു യുവാവും അഞ്ച് വയസുകാരന്‍ മകനും. മകനെ കണ്ട ജഡ്ജി കുട്ടിയെ ഇരിപ്പിടത്തിലേയ്ക്കു ക്ഷണിച്ചു.
80-കാരനായിരുന്നു ഫ്രാങ്കോ കാപ്രിയോ എന്ന ജഡ്ജ്. കുട്ടിയുമായി അല്‍പ്പം സൗഹൃദ സംഭാഷണം നടത്തിയ ശേഷം അച്ഛന്‍ ചെയ്ത തെറ്റിനെക്കുറിച്ച് ജഡ്ജി മകനോട് പറഞ്ഞു. നിയമം ലംഘിച്ച അച്ഛന് മൂന്നു ശിക്ഷകളാണ് ജഡ്ജിക്കു കൊടുക്കാനാവുന്നതെന്നും അതില്‍ ഏതു ശിക്ഷ വിധിക്കണമെന്ന് താന്‍ ആശയക്കുഴപ്പത്തിലായതിനാല്‍ കുട്ടി തെരഞ്ഞെടുത്തു തരണമെന്നാണ് ജഡ്ജി ആ 5 വയസ്സുകാരനോട് പറഞ്ഞത്.
ജഡ്ജിയുടെ മുന്നിലുള്ള മൂന്ന് തരം ശിക്ഷാവിധികള്‍ ഇപ്രകാരമായിരുന്നു. പിഴയായി 30 ഡോളര്‍ അല്ലെങ്കില്‍ 90 ഡോളര്‍, അതുമല്ലെങ്കില്‍ പിഴയൊടുക്കാതെ രക്ഷപെടാം. പിഴയെല്ലാം കേട്ട കുട്ടി അച്ഛനു വിധിച്ച ശിക്ഷ 30 ഡോളര്‍ എന്നായിരുന്നു.
സ്വന്തം അച്ഛന് ശിക്ഷ ഒന്നും നല്‍കാതെ വിടാനുള്ള സൗകര്യം അവനു കൊടുത്തിരുന്നെങ്കിലും പിഴ ശിക്ഷയിലെ കുറഞ്ഞ തുകയുള്ള പിഴ മാത്രം അച്ഛനു നല്‍കിയാല്‍ മതി എന്നാണ് അവന്‍ തെരഞ്ഞെടുത്തത്. തന്റെ അച്ഛന്‍ തെറ്റു ചെയ്ത സ്ഥിതിക്ക് ശിക്ഷ ഒന്നും ലഭിക്കാതെ അങ്ങനങ്ങ് രക്ഷപ്പെടുന്നത് ഉചിതമല്ല എന്ന് ആ 5 വയസ്സുകാരന് തോന്നിയത് എന്താണോ ആവോ? എന്തായാലും അച്ഛന് ശിക്ഷ വിധിച്ച കുട്ടിയുടെ വീഡിയോ വൈറലായിക്കഴിഞ്ഞു.
https://www.facebook.com/Malayalivartha