ലണ്ടന്‍ ടവറില്‍ പാര്‍ക്കാന്‍ രാജയോഗം കിട്ടിയ കാക്കകള്‍!
തെംസ് നദിക്കരയിലെ ലണ്ടന്‍ ടവറിനെ കാക്കുന്നത് കാക്കകളാണ്. പരിചാരകരും രാജകീയ ഭക്ഷണവും ഉള്‍പ്പെടെ ഈ കാക്കകള്‍ക്ക് രാജയോഗമാണ്. ആരോഗ്യപരിചരണം നടത്താന്‍ ഇവര്‍ക്ക് ഡോക്ടര്‍മാര്‍ വരെയുണ്ട്.
ലണ്ടന്‍ ടവറിനു കാവല്‍ക്കാരായി നില്‍ക്കുന്ന ഈ കാക്കകളെ രാജകീയമായി പരിചരിച്ച് കാത്തില്ലെങ്കില്‍ രാജകുടുംബത്തിന് വന്‍ ദുരന്തം ഉണ്ടാകുമത്രേ. അതിനാല്‍ കാക്കകള്‍ പുറത്തു പോകാതിരിക്കാന്‍ കാവല്‍ക്കാരെയും നിയോഗിച്ചിട്ടുണ്ട്. അതിനാലാണ് കാക്കകള്‍ ഇവിടെ രാജകീയമായി വാഴുന്നത്.
പണ്ട് രാജകുടുംബം ശത്രുക്കളെ കൊലപ്പെടുത്തുന്ന കോട്ടയായിരുന്നു ഇത്. കൊലപ്പെടുത്തിയ ശേഷം ഇവിടെ പ്രദര്‍ശിപ്പിക്കുന്ന ശവങ്ങള്‍ കൊത്തി തിന്നാനാണ് കാക്കകള്‍ ഇവിടേയ്‌ക്കെത്തിയത് എന്നാണ് ഐതിഹ്യം. പിന്നാലെ ഒരു അന്ധവിശ്വാസം കൂടെ എത്തി. കാക്കകള്‍ ഇവിടം ഉപേക്ഷിച്ചാല്‍ രാജകുടുംബത്തിന് അത് നാശമാണെന്ന വിശ്വാസം വളര്‍ന്നതോടെയാണ് രാജകീയ വാസം ഒരുങ്ങിയത്.
1600-ല്‍ ചാള്‍സ് രണ്ടാമന്‍ രാജവായിരുന്ന കാലത്താണ് കാക്കകള്‍ക്ക് രാജയോഗം ഒരുക്കിയത്. നിലവില്‍ ഏഴു കാക്കകളാണ് രാജകീയമായി ഇവിടെ വാഴുന്നത്. നിയമമനുസരിച്ച് ആറു കാക്കകളാണ് ടവറിനു സമീപം ഉണ്ടാകേണ്ടത്.
ഒരെണ്ണത്തിനു പെട്ടെന്ന് എന്തെങ്കിലും സംഭവിച്ചാല്‍ ആറായി പോകുമെന്നുള്ളതുകൊണ്ടാണ് ഏഴെണ്ണത്തിനെ സംരക്ഷിക്കുന്നത്. ഇവയ്ക്ക് രാത്രികാലങ്ങളില്‍ ചേക്കേറാനായി പ്രത്യേകം സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha