പീഡനം സഹിച്ച് ജിവിക്കാന്‍ വയ്യ; അര്‍ജന്റീന പ്രസിഡന്റിന്റെ ഔദ്യോഗിക വസതിക്ക് മുന്നില്‍ സ്ത്രീകളുടെ നഗ്‌ന പ്രതിഷേധം; വീഡിയോ...!!
സ്ത്രീകള്‍ക്കെതിരേയുള്ള അക്രമം പടരുന്നതില്‍ പ്രതിഷേധിച്ച് അര്‍ജന്റീന പ്രസിഡന്റിന്റെ ഔദ്യോഗിക വസതിക്ക് മുന്നില്‍ സ്ത്രീ കൂട്ടായ്മയുടെ നേതൃത്വത്തില്‍ നഗ്‌ന പ്രതിഷേധം.
അലറി വിളിച്ചു കൊണ്ടു ബ്യൂണസ് ഐറിസിലെ പ്രസിഡന്റ് പാലസിന് മുന്നില്‍ വസ്ത്രം പൂര്‍ണ്ണമായും ഉപേക്ഷിച്ച് പ്രതിഷേധിച്ചത് 100-ല്‍ അധികം സ്ത്രീകളായിരുന്നു. വസ്ത്രം ധരിച്ച് നഗരത്തില്‍ എത്തുകയും പ്രസിഡന്റിന്റെ വസതിയായ കാസ റൊസാഡയ്ക്ക് മുന്നില്‍ വെച്ച് മുഴുവന്‍ വസ്ത്രവും അഴിച്ചു മാറ്റി പിറന്ന പടി പ്രതിഷേധിക്കുകയുമായിരുന്നു.
അനേകം വഴിയാത്രക്കാര്‍ നോക്കി നില്‍ക്കുമ്പോഴാണ് യുവതികള്‍ ഓരോരുത്തരായി എത്തി വസ്ത്രം ഉരിഞ്ഞു മാറ്റിയത്. അതിന് ശേഷം പാലസ് ഓഫ് കോര്‍ട്ട്‌സിന് മുന്നിലെ പഌസാ ഡേ മായോവില്‍ ഒത്തുകൂടിയ 120 സ്ത്രീകള്‍ എഴുന്നേറ്റ് നിന്ന ശേഷം അലറി വിളിച്ചു പ്രതിഷേധിച്ചു.
ആര്‍ട്ടിസ്റ്റിക് ഫോഴ്‌സ് ഓഫ് കമ്യൂണിക്കേറ്റീവ് ഷോക്ക് എന്ന സംഘടനയാണ് പ്രതിഷേധം സംഘടിപ്പിച്ചത്. ലിംഗാടിസ്ഥാനത്തില്‍ ഉണ്ടാകുന്ന അതിക്രമങ്ങളില്‍ നിന്നും സംരക്ഷണം വേണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു. 'ഫെമിനിഷിഡിയോ എസ് ജെനോസിഡിയോ' എന്ന ഹാഷ്ടാഗില്‍ പ്രതിഷേധത്തിന് വ്യാപക പ്രചരണവും സംഘം നല്‍കിയിട്ടുണ്ട്. പ്രതിഷേധത്തിന്റെ അനേകം ദൃശ്യങ്ങളും വീഡിയോകളുമാണ് ഇതില്‍ പ്രത്യക്ഷപ്പെട്ടത്.
പലരും വൈകാരികമായാണ് പരിപാടിയില്‍ പ്രതികരിച്ചത്. പുരുഷന്മാരില്‍ നിന്നും മറ്റും പീഡനമേല്‍ക്കേണ്ടി വന്നിരുന്ന തങ്ങളുടെ കാലത്ത് അതിനെതിരേ ഇതുപോലെ ഒരു കൂട്ടശബ്ദം മുഴക്കിയിരുന്നില്ല എന്നായിരുന്നു പ്രതിഷേധത്തില്‍ പങ്കെടുത്ത പ്രായമായ ചില സ്ത്രീകള്‍ പ്രതികരിച്ചത്.
ജൂണ്‍ 3 ശനിയാഴ്ച ഇവര്‍ മാര്‍ച്ചും നടത്തുന്നുണ്ട്. ഓരോ 25 മണിക്കൂറിലും അര്‍ജന്റീനയില്‍ ഒരു സ്ത്രീ വീതം കൊല്ലപ്പെടുന്നു എന്നാണ് റിപ്പോര്‍ട്ട്.
https://www.facebook.com/Malayalivartha