അപൂര്വ്വഭാഗ്യവാന് തന്നെ ഈ പി.കെ.സുബ്രഹ്മണ്യന്!
മേയ് 27-നു നടന്ന വിന് വിന് ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് കഴിഞ്ഞപ്പോള്‍, കോടീശ്വരന്റെ വീട്ടിലേക്ക് വീണ്ടും ലക്ഷപ്രഭു വിരുന്നിനെത്തിയെന്ന നാട്ടുപ്രയോഗം പോലെയായി.
കഴിഞ്ഞവര്‍ഷം കാരുണ്യ പ്ലസ് ലോട്ടറിയുടെ ഒന്നാം സമ്മാനമായ ഒരു കോടി രൂപ ലഭിച്ച മാപ്രാണം സ്വദേശി പോട്ടയില്‍ പി.കെ.സുബ്രഹ്മണ്യനാണ് ഇക്കഴിഞ്ഞ ദിവസം വിന് വിന് ഭാഗ്യക്കുറിയുടെ ( ഡബ്ല്യു.സി. 554258) ഒന്നാം സമ്മാനമായ 65 ലക്ഷം രൂപ ലഭിച്ചത്.
കെഎസ്ഇബിയിലെ റിട്ട. അസി. എക്സിക്യൂട്ടീവ് എന്‍ജിനീയറാണ് ഈ അപൂര്‍വ്വ ഭാഗ്യവാന്.
മാപ്രാണം സെന്ററിലെ ആര് - 7165 എന്ന രജിസ്റ്റര്‍ നമ്പറിലുള്ള സെവന്‍സ്റ്റാര്‍ ലോട്ടറി ഏജന്‍സിയില്‍ നിന്നാണ് സമ്മാനാര്‍ഹമായ ഈ രണ്ടു ടിക്കറ്റുകളും എടുത്തതെന്നതാണ് മറ്റൊരു പ്രത്യേകത.
കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഈ ലോട്ടറിക്കടയില്‍ നിന്നും വിറ്റ മറ്റൊരു ടിക്കറ്റിനും വേറൊരാള്‍ക്ക് ഒന്നാം സമ്മാനം ലഭിച്ചിരുന്നു.
https://www.facebook.com/Malayalivartha