ശ്വാസകോശത്തില്‍ അകപ്പെട്ട പേനാക്യാപ് പുറത്തെടുത്തത് 20 വര്‍ഷത്തിനു ശേഷം
ഒരു ചൈനീസ് യുവാവിന്റെ ശ്വാസകോശത്തില്‍ 20 വര്‍ഷങ്ങള്‍ക്കു മുമ്പ് അകപ്പെട്ട പേനാ ക്യാപ് പുറത്തെടുത്തു.
അടുത്തിടെ ഇദ്ദേഹത്തിന്റെ മൂക്കില്‍ നിന്നും വായില്‍ നിന്നും രക്തം വന്നതിനെ തുടര്‍ന്നാണ് ആശുപത്രിയിലെത്തിയത്.
തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് ക്യാപ് ഉള്ളിലുണ്ടെന്ന് ഡോക്ടര്‍മാര്‍ കണ്ടുപിടിച്ചത്.
ചൈനയിലെ ഹുനാനിലുള്ള ഹൈഹുവാ സ്വദേശിയായ ഇദ്ദേഹം കുട്ടിയായിരിക്കുമ്പോഴേ കടുത്ത ചുമ മൂലം വിഷമതയനുഭവിച്ചിരുന്നു.
എന്നാല്‍ ക്യാപ് വിഴുങ്ങിയതാണ് ഇതിനു കാരണമെന്ന് അദ്ദേഹത്തിനും മാതാപിതാക്കള്‍ക്കും അറിയില്ലായിരുന്നു.
(
https://www.facebook.com/Malayalivartha