പാമ്പ് പ്ലാസ്റ്റിക് കുപ്പി വിഴുങ്ങിയപ്പോള്‍...വീഡിയോ കാണൂ...
പ്ലാസ്റ്റിക് പൊതുസ്ഥലങ്ങളില്‍ ഉപേക്ഷിക്കുന്നത് തെറ്റാണെന്നും അത് പ്രകൃതിക്കു മാത്രമല്ല മൃഗങ്ങള്‍ക്കും ആപത്ത് വരുത്തിവയ്ക്കുമെന്നതിനുള്ള തെളിവാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ഈ വീഡിയോ.
ഭക്ഷണവസ്തുവാണെന്നു കരുതി പ്ലാസ്റ്റിക് കുപ്പി വിഴുങ്ങിയ ഒരു പാമ്പ് അത് ഛര്‍ദിക്കുന്നതാണ് വീഡിയോയില്‍ ഉള്ളത്.
മറ്റെങ്ങോട്ടും ഇഴഞ്ഞുപോകാതെ ഒരു പാമ്പ് കിടന്ന് വെപ്രാളപ്പെടുകയും പുളയുകയും ചെയ്യുന്നത് ശ്രദ്ധയില്‍പെട്ട നാട്ടുകാര്‍ ഉടന്‍ തന്നെ പാമ്പു പിടുത്തക്കാരനെ വിവരമറിയിക്കുകയായിരുന്നു.
അദ്ദേഹമെത്തി പാമ്പിനെ പരിശോധിച്ചപ്പോഴാണ് പ്ലാസ്റ്റിക് വിഴുങ്ങിയത് കൊണ്ടാണ് പാമ്പ് വെപ്രാളം കാണിക്കുന്നതെന്നു മനസിലായത്. തുടര്‍ന്ന് അദ്ദേഹം പാമ്പിനെക്കൊണ്ട് ഛര്‍ദിപ്പിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha