മനുഷ്യന്റെ മുഖവുമായി ജനിച്ച പശുക്കുട്ടിയുടെ ജഡത്തെ പൂക്കള്‍ കൊണ്ട് അലങ്കരിച്ച് ആരാധന നടത്തി
മനുഷ്യന്റെ മുഖസാദൃശ്യത്തോടു കൂടി ഉത്തര്‍പ്രദേശില്‍ ഒരു പശുക്കുട്ടി ജനിച്ചു. ജനിച്ച് ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ പശു ചത്തു.
എന്നാല്‍ ഇത്തരത്തിലുള്ള ഒരു പശു ജനിച്ചു എന്ന വാര്‍ത്ത പരന്നു. ഇത് ഹിന്ദു ദൈവമായ ഭഗവാന്‍ വിഷ്ണുവിന്റെ അവതാരമെന്നായിരുന്നു പ്രചരണം. പുറത്ത് വരുന്ന വീഡിയോയിലും ചിത്രങ്ങളിലും ചത്ത പശുവിനെ പൂക്കള്‍ കൊണ്ട് അലങ്കരിച്ചിരിക്കുന്നതും കാണാം.
ഇവിടുത്തെ നാട്ടുകാര്‍ ഈ പശു ദൈവമാണെന്നാണ് ഉറപ്പിച്ച് പറയുന്നത്. ആയിരത്തിലധികം ആളുകളാണ് ഇതിനെ സന്ദര്‍ശിക്കാന്‍ വന്നത്.
എന്നാല്‍ ജനിതകതകരാര്‍ മൂലമാണ് ഇത്തരത്തിലുള്ള ജനനം പശുവിന് ഉണ്ടായതെന്നാണ് വെറ്റിനറി ഡോക്ടര്‍മാര്‍ വ്യക്തമാക്കിയത്.
https://www.facebook.com/Malayalivartha