സ്വന്തം മണ്ഡലത്തില്‍ മൊബൈല്‍ കവറേജില്ലാത്തതിനാല്‍ കേന്ദ്രമന്ത്രിക്കു മരത്തില്‍ കയറേണ്ടിവന്നു (വീഡിയോ)
കേന്ദ്രധനകാര്യ സഹമന്ത്രി അര്‍ജുന്‍ റാം മേഘ്‌വാള്‍ സ്വന്തം മണ്ഡലമായ രാജസ്ഥാനില്‍ ബിക്കാനീറിലെ ധോലിയ ഗ്രാമത്തില്‍ സന്ദര്‍ശനം നടത്തുകയായിരുന്നു. തങ്ങളുടെ ജനപ്രതിനിധിയെ കണ്ടതോടെ ഗ്രാമീണര്‍ ഇല്ലായ്മകളുടെ കെട്ടഴിച്ചു. അധികൃതര്‍ തങ്ങളുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കാന്‍ പോലും തയ്യാറാകുന്നില്ലെന്ന് പരാതിയും പറഞ്ഞു.
ഇവിടെ വെച്ച് തന്നെ ഉദ്യോഗസ്ഥരെ വിളിക്കാമെന്നായി മന്ത്രി. മന്ത്രി ഉദ്യോഗസ്ഥരുടെ ഫോണ്‍ നമ്പര്‍ ഡയല്‍ ചെയ്‌തെങ്കിലും നെറ്റ്‌വര്‍ക്കില്ലാത്തതിനാല്‍ കിട്ടിയില്ല. ഇതാണ് ഞങ്ങള്‍ എന്നും അനുഭവിക്കുന്ന പ്രധാനപ്രശ്‌നമെന്ന് ഗ്രാമീണര്‍ പറഞ്ഞു. മരത്തില്‍ കയറിയാല്‍ റേഞ്ച് കിട്ടിയേക്കുമെന്ന അഭിപ്രായവും അവര്‍ പറഞ്ഞു.
ഉടന്‍ തന്നെ മന്ത്രിക്കുള്ള കോണിയും എത്തി. കോണി മരത്തില്‍ ചാരി കേറിയതോടെ മന്ത്രിക്ക് ഫോണില്‍ നെറ്റ്‌വര്‍ക്ക് ലഭിച്ചു. ആരോപണവിധേയരായ ഉദ്യോഗസ്ഥരോട് മന്ത്രി ഗ്രാമീണരുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്തു. പ്രദേശത്തെ കുടിവെള്ള പ്രശ്‌നം പരിഹരിക്കാനായി പുതിയ പദ്ധതിയും ഗ്രാമീണര്‍ക്ക് ബിഎസ്എന്‍എല്‍ ടവറും വാഗ്ദാനം ചെയ്തശേഷമാണ് അര്‍ജുന്‍ റാം മേഘ്‌വാള്‍ ധോലിയാ ഗ്രാമം വിട്ടത്.
കേന്ദ്രമന്ത്രി മൊബൈല്‍ ഫോണ്‍ റെയ്ഞ്ചിനുവേണ്ടി മരത്തില്‍ കയറുന്ന വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.
https://www.facebook.com/Malayalivartha