വിവാഹത്തിന് അണിയാനുള്ള വസ്ത്രം തെരഞ്ഞെടുക്കുന്നതില്‍ ആശയക്കുഴപ്പം; 93-കാരി അഭിപ്രായം തേടി ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടു
പെണ്‍കുട്ടികള്‍ക്ക് പൊതുവേ ആശയക്കുഴപ്പമാണ് വിവാഹത്തിന് വസ്ത്രം തെരഞ്ഞെടുക്കുന്ന കാര്യത്തില്‍. ഓസ്‌ട്രേലിയയിലെ കാന്‍ബെറ സ്വദേശിയായ സില്‍വിയ മാര്‍ട്ടിന്‍ എന്ന 93-കാരിയും തന്റെ വിവാഹവസ്ത്രം തെരഞ്ഞെടുക്കുമ്പോള്‍ വ്യത്യസ്തയല്ല.
എത് ഡ്രസ്സ് അണിയണമെന്ന കാര്യത്തില്‍ അവര്‍ക്ക് ഒരു ആശയക്കുഴപ്പം. അതിന് പരിഹാരം കാണാന്‍ അവര്‍ ഫെയ്‌സ് ബുക്കിനെ കൂട്ടുപിടിച്ചു. തനിക്ക് ഇഷ്ടപ്പെട്ട മൂന്നുനാല് വിവാഹവസ്ത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്ത് അഭിപ്രായം തേടി. 88-കാരനായ ഫ്രാങ്ക് റെയ്മണ്ട് എന്ന തന്റെ ദീര്‍ഘനാളായുള്ള സുഹൃത്തിനെയാണ് സില്‍വിയ വിവാഹം ചെയ്യുന്നത്.
വിവാഹത്തിന് വസത്രം തെരഞ്ഞെടുക്കാനായി ഷോപ്പിലെത്തിയ സില്‍വിയക്ക് നാല് വസ്ത്രങ്ങള്‍ വളരെ ഇഷ്ടപ്പെട്ടു. ഈ നാലില്‍ ഏത് തെരഞ്ഞെടുക്കണം എന്നായി പിന്നീടുള്ള സംശയം. ഒടുവില്‍ നാല് വസ്ത്രങ്ങളും ധരിച്ചകൊണ്ടുള്ള ഫോട്ടോകളെടുത്ത് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. തന്റെ സുഹൃത്തുക്കളോട് അഭിപ്രായം തേടി ഒരെണ്ണം തെരഞ്ഞെടുക്കാന്‍ സില്‍വിയ തീരുമാനിക്കുകയായിരുന്നു.
പലവട്ടം ആവശ്യപ്പെട്ടതിന് ശേഷമാണ് ഫ്രാങ്കിനെ വിവാഹം ചെയ്യാന്‍ സില്‍വിയ തയ്യാറായത്. ഫ്രാങ്കിന്റെ ആവശ്യം പലതവണ സില്‍വിയ നിരസിക്കുകയായിരുന്നു. സില്‍വിയയുടെ മരിച്ചുപോയ ഭര്‍ത്താവിനോടുള്ള സ്‌നേഹക്കൂടുതലും പുതിയ വിവാഹം ചെയ്യുന്നതോടെ തന്റെ പേരിനൊപ്പമുള്ള ഭര്‍ത്താവിന്റെ പേര് മാറ്റേണ്ടിവരുമെന്നതുമാണ് ഈ വിവാഹത്തിന് സില്‍വിയ ആദ്യം സമ്മതിക്കാതിരുന്നത്.
ഒരു വര്‍ഷം മുമ്പ് അസുഖം ബാധിച്ച് സില്‍വിയ കാന്‍ബറെയിലുള്ള തന്റെ ബന്ധുക്കളുടെ അടുത്തേക്ക് പോയിരുന്നു. ഇതോടെ എല്ലാ പ്രതീക്ഷകളും ഫ്രാങ്കിന് നഷ്ടപ്പെട്ടു. എന്നാല്‍ സില്‍വിയക്ക് അസുഖം മാറിയപ്പോള്‍ ഫ്രാങ്കിനെ അന്വേഷിച്ച് അഡലെയ്ഡിലെത്തി തനിക്കൊപ്പം കാന്‍ബെറയിലേക്ക് വരണമെന്ന് ആവശ്യപ്പെടുകയായിരുന്നു.
തുടര്‍ന്ന് കാന്‍ബെറയിലെത്തിയ ഫ്രാങ്ക് വീണ്ടും സില്‍വിയയോട് വിവാഹാഭ്യര്‍ഥന നടത്തി. തന്റെ സര്‍നെയിം മാറ്റേണ്ടതില്ലെന്ന ഉറപ്പുലഭിച്ചതോടെയാണ് സില്‍വിയ വിവാഹത്തിന് തയ്യാറായത്.
സില്‍വിയ പോസ്റ്റ് ചെയ്ത ഫോട്ടോകള്‍:
https://www.facebook.com/Malayalivartha