കൂടുതല്‍ പാല് കിട്ടാന്‍ പശുക്കള്‍ക്ക് ദിവസവും നാലു ലിറ്റര്‍ ബിയര്‍!
ബെല്‍ജിയത്തിലെ കന്നുകാലി കര്‍ഷകനായ ഹ്യുഗസ് ഡെര്സെല്ലി എന്നയാള്‍ പശുക്കള്‍ക്ക് ദിവസവും നല്‍കുന്നത് നാല് ലിറ്റര്‍ ബിയര്‍.
സംഗീതവും ബിയറും പശുക്കള്‍ക്ക് നല്ലതാണെന്ന് താന്‍ വായിച്ച് മനസ്സിലാക്കിയതാണെന്നാണ് ഈ കര്ഷകന് പറയുന്നത്. സംഗീതം കേള്‍പ്പിക്കുന്നത്, പശുക്കള്‍ കൂടുതല്‍ പാല് ചുരത്താന്‍ സഹായിക്കുന്നുവെന്ന് ഹ്യുഗസ് പറയുന്നു.
ബിയര്‍ കഴിക്കുന്നത് പശുക്കള്‍ക്കും സന്തോഷമാണെന്ന് ഇദ്ദേഹം പറയുന്നു. ഓസ്ട്രേലിയയില്‍ പശുക്കള്‍ക്ക് ചോക്കലേറ്റ് നല്‍കാറുണ്ടെന്നും ഇദ്ദേഹം പറയുന്നു.
താന്‍ നല്കുന്ന ബിയര്‍ പശുക്കള്‍ സന്തോഷത്തോടെയാണ് കഴിക്കുന്നതെന്നും ഈ കര്ഷകന് പറയുന്നു. പശുക്കളുടെ ആഹാരക്രമത്തില്‍ താന്‍ പ്രത്യേകം ശ്രദ്ധിക്കാറുണ്ടെന്നും ഇദ്ദേഹം പറയുന്നു.
https://www.facebook.com/Malayalivartha